കായികം

അഫ്ഗാനെതിരെ മൂന്നാം ടി20 ഇന്ന്; സമ്പൂര്‍ണ്ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. രാത്രി ഏഴു മുതല്‍ ബംഗലൂരുവിലാണ് മത്സരം. ടി 20 ലോകകപ്പിനുമുമ്പ് കളിക്കുന്ന അവസാന ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടുക ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. 

ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട അഫ്ഗാനിസ്ഥാന്‍ ആശ്വാസ ജയത്തോടെ നാട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. രണ്ടിലും അര്‍ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ശിവം ഡുബെ ലോകകപ്പ് സ്‌ക്വാഡിലേക്ക് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. 

ആദ്യ രണ്ടുമത്സരങ്ങളിലും അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, പേസ് ബൗളര്‍ ആവേശ് ഖാന്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഇന്നത്തെ മത്സരത്തില്‍ അവസരം നല്‍കിയേക്കും. ജൂണിലാണ് ടി 20 ലോകകപ്പ് നടക്കുക. അതിനുമുമ്പ് ഇന്ത്യയുടെ അവസാന ടി 20 മത്സരമാണ് ഇന്നു നടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍