കായികം

ടൈബ്രേക്കറിൽ 42 പോയിന്റുകൾ; ചരിത്രമായി ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിം​ഗിൾസ്; ജയിച്ചു കയറി ബ്ലിങ്കോവ

സമകാലിക മലയാളം ഡെസ്ക്

മെൽബൺ: ചരിത്രത്തിലേക്കാണ് ആ പോരാട്ടം കയറിയത്. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിം​ഗിൾസിൽ ദൈർഘ്യമേറിയ ടൈബ്രേക്കർ കണ്ട മത്സരത്തിൽ കഴിഞ്ഞ തവണത്തെ വനിതാ സിം​ഗിൾസ് രണ്ടാം സ്ഥാനക്കാരി കസാഖിസ്ഥാന്റെ എലേന റിബാകിന പുറത്ത്. റഷ്യയുടെ അന്ന ബ്ലിങ്കോവയാണ് ആവേശപ്പോരാട്ടം ജയിച്ചു കയറിയത്. 

ടൈബ്രേക്കറിൽ പിറന്നത് 42 പോയിന്റുകൾ. സ്കോർ: 6-4, 4-6, 7-6 (22-20). മൂന്നാം റൗണ്ടിലെത്താതെ റിബാകിന പുറത്താകുകയും ചെയ്തു. 

ഗ്രാന്‍ഡ്സ്ലാം ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൈബ്രേക്കറിനൊടുവിലാണ് ബ്ലിങ്കോവയുടെ അട്ടിമറി ജയം. അര മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള 42 പോയിന്റ് നീണ്ട ടൈബ്രേക്കറായിരുന്നു ഇത്. പത്താമത്തെ മാച്ച് പോയിന്റ് ബ്ലിങ്കോവ നേടുകയായിരുന്നു. 

2007-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലും കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണിലുമാണ് ഗ്രാന്‍ഡ്സ്ലാമില്‍ ഇതിനു മുന്‍പത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൈബ്രേക്കറുകൾ കണ്ടത്. 38 പോയിന്റ് നീണ്ടു നിന്ന പോരാട്ടമായിരുന്നു രണ്ടും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം