കായികം

ന്യൂസിലന്‍ഡ് ടീമില്‍ കോവിഡ് പടരുന്നു; കോണ്‍വെയും ബൗളിങ് കോച്ചും പോസിറ്റീവ്

സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ക്യാമ്പില്‍ കോവിഡ് പടരുന്നു. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് പുതിയതായി പരിശോധനയില്‍ പോസിറ്റീവായത്. ടീമിന്റെ ബൗളിങ് പരിശീലകന്‍ അന്ദ്രെ ആഡംസിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

കാന്റര്‍ബറി കിങ്‌സ് ബാറ്റ്‌സ്മാന്‍ ചാഡ് ബോവ്‌സാണ് കോണ്‍വെയുടെ പകരക്കാരന്‍. പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി കഴിഞ്ഞു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് കിവികള്‍ പരമ്പര ഉറപ്പിച്ചത്. നാലാം പോരാട്ടം ഇപ്പോള്‍ പുരോഗമിക്കുന്നു. 

നേരത്തെ പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് തൊട്ടുമുന്‍പ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് കോവിഡ് കണ്ടെത്തിയിരുന്നു. ആദ്യ കളിയില്‍ താരം കളിച്ചതുമില്ല. പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പെരിയാറിലെ മത്സ്യക്കുരുതി; 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചു; കോടികളുടെ നഷ്ടം

സൗകര്യങ്ങൾ പോരാ! ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം

ആവർത്തിച്ചുള്ള ചികിത്സ പിഴവ്; ആരോ​ഗ്യമന്ത്രി വിളിച്ച ഉന്നതലയോ​ഗം ഇന്ന്