കായികം

'നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം, പ്രാണ പ്രതിഷ്ഠ പൂര്‍ണം'- ശ്രദ്ധേയ കുറിപ്പുമായി മുന്‍ പാക് ക്രിക്കറ്റ് താരം

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: അയോധ്യയില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സച്ചിനടക്കമുള്ളവരുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങളും ശ്രദ്ധേയ കുറിപ്പുകള്‍ പങ്കിട്ടു. 

അതില്‍ ശ്രദ്ധേയമായ കുറിപ്പ് പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയയുടേതായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിങ് ബാറ്റര്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജും ആശംസകള്‍ അര്‍പ്പിച്ചിരുന്നു. 

'നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി, വാഗ്ദാനം നിറവേറ്റപ്പെട്ടു, പ്രാണ പ്രതിഷ്ഠ പൂര്‍ണമായി'- കനേരിയ രാം ലല്ലയുടെ ചിത്രം പങ്കിട്ട് കുറിച്ചു. അനില്‍ ദല്‍പതിനു ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച ഏക ഹിന്ദു മത വിശ്വാസിയാണ് ഡാനിഷ് കനേരിയ. 

ശ്രീരാമന്റെ ചിത്രം പങ്കിട്ടായിരുന്നു വാര്‍ണറുടെ കുറിപ്പ്. 'ജയ് ശ്രീ റാം ഇന്ത്യ'- എന്നായിരുന്നു വാര്‍ണര്‍ പോസ്റ്റ് ചെയ്തത്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജും ശ്രീരാമന്റെ ചിത്രം പങ്കിട്ട് 'ജയ് ശ്രീ റാം' എന്ന കുറിപ്പോട്ടെ ചിത്രം പങ്കിട്ടു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി

കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസ വായ്പ വേണോ?, ഇതാ നിരക്ക്

മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?