യാനിക് സിന്നര്‍
യാനിക് സിന്നര്‍  എക്‌സ്
കായികം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം യാനിക് സിന്നറിന്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയന്‍ താരം യാനിക് സിന്നറിന്. ഫൈനലില്‍ റഷ്യയുടെ ഡാനീല്‍ മെദ്‌വദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണിഞ്ഞത്.

ആദ്യരണ്ട് സെറ്റുകള്‍ നഷ്ടപ്പെട്ട ശേഷമായിരുന്നു സിന്നറുടെ തിരിച്ചുവരവ്. സ്‌കോര്‍; 3-6,3-6,6-4,6-4, 6-3. 22 കാരനായ സിന്നര്‍ ലോകറാങ്കിങ്ങില്‍ നാലാമതാണ്. പത്തൊന്‍പത് വര്‍ഷത്തിന് ശേഷമായിരുന്നു നൊവാക് ജോക്കോവിച്ചോ, റാഫേല്‍ നദാലോ, റോജര്‍ ഫെഡററോ ഇല്ലാത്ത ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ നടന്നത്. ബിഗ് ത്രീയല്ലാത്തൊരാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനാകുന്നതും 10 വര്‍ഷത്തിന് ശേഷമാണ്.

25ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ജോക്കോവിച്ചിനെ സെമിയില്‍ 1-6, 2-6, 7-6, 3-6 എന്ന സ്‌കോറിനാണ് സിന്നര്‍ തളച്ചത്. ആദ്യ രണ്ടു സെറ്റുകളും സിന്നര്‍ അനായാസം നേടിയെങ്കിലും മൂന്നാം സെറ്റില്‍ ജോക്കോ തിരിച്ചടിച്ചു. എന്നാല്‍ നാലാം സെറ്റില്‍ ജോക്കോയെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ സിന്നര്‍ ജയിച്ചുകയറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും

യുകെയില്‍ നഴ്‌സാവാന്‍ അവസരം; റിക്രൂട്ട്‌മെന്റുമായി നോര്‍ക്ക

രാഹുലിന്‍റെ രണ്ട് വിവാഹങ്ങള്‍ മുടങ്ങി, കാരണം സ്വഭാവദൂഷ്യമെന്ന് യുവതിയുടെ കുടുംബം