പാറ്റ് കമ്മിന്‍സ്
പാറ്റ് കമ്മിന്‍സ് ട്വിറ്റര്‍
കായികം

100 വിക്കറ്റുകള്‍; ടെസ്റ്റില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് പാറ്റ് കമ്മിന്‍സ്

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ മാത്രം ഓസീസ് ക്യാപ്‌റ്റനെന്ന പെരുമയാണ് താരം സ്വന്തമാക്കിയത്. നേരത്തെ റിച്ചി ബെനോഡാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഓസ്‌ട്രേലിയന്‍ നായകന്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൊത്തം പട്ടികയില്‍ താരം പത്താം സ്ഥാനത്തും എത്തി. ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ്, പാക് ഇതിഹാസം ഇമ്രാന്‍ ഖാന്‍ അടക്കമുള്ളവരാണ് പട്ടികയില്‍ കമ്മിന്‍സിനു മുന്‍പ് നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.

ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഡാരില്‍ മിച്ചലിനെ വീഴ്ത്തിയാണ് കമ്മിന്‍സിന്റെ നേട്ടം. മത്സരത്തില്‍ പത്തോവറില്‍ 33 റണ്‍സ് വഴങ്ങി മത്സരത്തില്‍ കമ്മിന്‍സ് ഒരു വിക്കറ്റ് വീഴ്ത്തിയത്. 47 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് താരം 100 വിക്കറ്റ് നേട്ടത്തിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി