ഫുട്ബോൾ ലോകകപ്പ്

പോര്‍ച്ചുഗല്‍ ഫാന്‍സിന്റെ മാത്രമല്ല, ക്രിസ്റ്റ്യാനോയുടെ കാമുകിക്ക് നേരെ ഉറുഗ്വേ, ഇറാന്‍ ആരാധകരുടെ അധിക്ഷേപം

സമകാലിക മലയാളം ഡെസ്ക്

ഉറുഗ്വേയോട് പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെ ഇത് ക്രിസ്റ്റ്യാനോയുടെ അവസാന ലോക കപ്പ് ആയിരിക്കുമോ എന്ന ആശങ്കയായിരുന്നു ആരാധകരെ പിടികൂടിയത്. പക്ഷേ മറ്റൊരു കൂട്ടരുമുണ്ട്. അവര്‍ പോര്‍ച്ചുഗലിന്റെ പുറത്താകല്‍ ക്രിസ്റ്റ്യാനോയുടെ ഗേള്‍ഫ്രണ്ടിനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചായിരുന്നു ആഘോഷിച്ചത്. 

ഉറുഗ്വേ ആരാധകരുടെ അധിക്ഷേപങ്ങള്‍ക്ക് പുറമെ ഇറാന്റെ ഫാന്‍സും സമൂഹമാധ്യമങ്ങളില്‍ ജോര്‍ജീന റോഡ്രിഗ്‌സിനെ ആക്രമിക്കാന്‍ അണിനിരക്കുന്നുണ്ട്. ഉറുഗ്വേയുടെ പതാകയും കമന്റ് ചെയ്ത് ചിലര്‍ ഉറുഗ്വേയ്്ക്ക് അഭിവാദ്യം അര്‍പ്പിക്കുമ്പോള്‍ ക്രിസ്റ്റിയാനോയോട് വീട്ടിലേക്ക് മടങ്ങാന്‍ പറയൂ എന്നാണ് ചിലര്‍ ജോര്‍ജീനയ്ക്ക് നല്‍കുന്ന ഉപദേശം. 

ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലില്‍ നിന്നും തോല്‍വി നേരിട്ട ഇറാന്റെ ആരാധകരും അവസരം മുതലാക്കി എത്തിയിട്ടുണ്ട്. മറ്റുള്ളവരാകട്ടെ മുറിവില്‍ ഉപ്പുപുരട്ടി അധിക്ഷേപങ്ങള്‍ക്ക് ഒപ്പം ചേരുന്നു. ഉറുഗ്വേയ്‌ക്കെതിരായ മത്സരം കാണാന്‍ നിങ്ങള്‍ എത്തിയത് കൊണ്ടാണ് പോര്‍ച്ചുഗല്‍ തോറ്റതെന്നാണ് ചിലരുടെ വാദം. കളി കാണാന്‍ നിങ്ങള്‍ എത്തി എന്നതാണ് നിങ്ങള്‍ ചെയ്ത തെറ്റ്. നിങ്ങള്‍ ഭാഗ്യമില്ലാത്തവളാണെന്നും ജോര്‍ജീനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിലര്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം