ഫുട്ബോൾ ലോകകപ്പ്

പോളണ്ട് പരിശീലക സ്ഥാനമൊഴിഞ്ഞ് നവല്‍ക; ജോക്വിം ലോ തുടരും

സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: പോളണ്ടിന്റെ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്ത് നിന്ന് ആദം നവല്‍ക രാജിവച്ചു. ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പോളണ്ട് ടീം പുറത്തായതിനെ തുടര്‍ന്നാണ് രാജി. നവല്‍കയുടെ രാജി പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

അതേസമയം ലോകകപ്പ് നിലനിര്‍ത്താനെത്തി ആദ്യ റൗണ്ടില്‍ തന്നെ നാണംകെട്ട് പുറത്തായെങ്കിലും ലോക  ചാംപ്യന്‍മാരായ ജര്‍മനി പരിശീലകന്‍ ജോക്വിം ലോയെ നിലനിര്‍ത്തിയിട്ടുണ്ട്. കരാര്‍ കാലാവധിയായ 2022 വരെ ലോ  തുടരുമെന്ന് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. 2006ലാണ് ലോ ജര്‍മന്‍ ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ തവണ ബ്രസീലില്‍ അരങ്ങേറിയ ലോകകപ്പില്‍ ജര്‍മന്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ ലോവിന് സാധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്