ഫുട്ബോൾ ലോകകപ്പ്

ക്വാര്‍ട്ടറില്‍ ശ്രദ്ധ മുഴുവന്‍ മഞ്ഞക്കാര്‍ഡില്‍; നെയ്മറേയും കുട്ടിഞ്ഞോയേയും ഫ്രാന്‍സ് നിരയേയും വലയ്ക്കും

സമകാലിക മലയാളം ഡെസ്ക്

ക്വാര്‍ട്ടറില്‍ പോരിനിറങ്ങുന്ന ടീമുകള്‍ക്കുള്ള പ്രധാന എതിരാളികള്‍ രണ്ട് പേരാണ്. പരിക്കും മഞ്ഞക്കാര്‍ഡും. ക്വാര്‍ട്ടറില്‍ ഒരുമഞ്ഞക്കാര്‍ഡ് കണ്ടാല്‍ സെമി നഷ്ടമാകുന്നത് 13 താരങ്ങള്‍ക്കാണ്. 

ഉറുഗ്വേ നിരയില്‍ റോഡ്രിഗോ ബെന്റാകുര്‍ മാത്രമാണ് മഞ്ഞക്കാര്‍ഡ് ഭീഷണി നേരിടുന്നത് എങ്കില്‍ ഫ്രാന്‍സിന്റെ കാര്യം അങ്ങിയെല്ല. ഒളിവര്‍ ജിരൂദ്, ടോളിസോ, ബെഞ്ചമിന്‍ പവാര്‍ദ്, പോള്‍ പോഗ്ബ എന്നിവരെല്ലാം ഫ്രാന്‍സിന് മഞ്ഞക്കാര്‍ഡ് ഭീഷണി നല്‍കുന്നു. ക്വാര്‍ട്ടറില്‍ ഒരു മഞ്ഞക്കാര്‍ഡ് കൂടി കിട്ടിയാല്‍ ഇവര്‍ക്ക ടീം സെമിയിലേക്ക് എത്തിയാല്‍ കളിക്കാന്‍ ഇറങ്ങാനാവില്ല. 

രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതിന്റെ പ്രത്യാഘാതം ബ്രസീലിന് ക്വാര്‍ട്ടറില്‍ തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്. കസിമീറോയ്ക്ക് ഇന്നത്തെ കളിക്ക് ഇറങ്ങാനാവില്ല. അവിടം കൊണ്ടും മഞ്ഞക്കാര്‍ഡ് തീര്‍ക്കുന്ന പ്രശ്‌നം ബ്രസീലിന് തീര്‍ന്നില്ല. ബ്രസീലിന്റെ സ്റ്റാര്‍ താരങ്ങളായ കുട്ടിഞ്ഞോയും, നെയ്മറും ഓരോ മഞ്ഞക്കാര്‍ഡ് വീതം വാങ്ങി കഴിഞ്ഞു. ഫിലിപ്പെ ലൂയിസിനും കഴിഞ്ഞ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്നു. 

ബെല്‍ജിയം ടീമിലേക്ക വരുമ്പോള്‍ മഞ്ഞക്കാര്‍ഡ് തലവേദന തീര്‍ക്കുന്നത് അഞ്ച് താരങ്ങള്‍ക്കാണ്. സെമി വരെ മാത്രമെ കളിക്കാര്‍ക്ക മഞ്ഞക്കാര്‍ഡിനെ പേടിക്കേണ്ടതുള്ളു. സെമി മുതല്‍ ക്ലീന്‍ ഷീറ്റിലാണ് പിന്നെയുള്ള കളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം