ഫുട്ബോൾ ലോകകപ്പ്

റയലിന്റെ സൂപ്പര്‍ ഹീറോ ആയെത്തുക നെയ്മറല്ല, എംബാപ്പെയെ കണ്ണുവെച്ച് റയല്‍

സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയെങ്കിലും കഴിഞ്ഞ സീസണ്‍ റയലിന് സംതൃപ്തി നല്‍കുന്നതായിരുന്നില്ല. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റയലില്‍ വേണ്ടെന്ന നിലപാട് ആരാധകര്‍ തന്നെ ഒരുഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ക്രിസ്റ്റിയാനോ യുവന്റ്‌സിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അപ്പോള്‍ റയലിന്റെ സൂപ്പര്‍ താരാമാകാന്‍ ഇനിയാര്? 

പിഎസ്ജിയില്‍ അസംതൃപ്തനായ നെയ്മര്‍ ഈ സീസണോടെ ക്ലബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. റയലിലേക്ക് നെയ്മര്‍ എത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാല്‍ നെയ്മറല്ല, പകരം പിഎസ്ജിയില്‍ നിന്നും എംബാപ്പെയെ റയല്‍ ക്ലബിലേക്ക് എത്തിച്ചേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. 

ലോക കപ്പില്‍ അര്‍ജന്റീനയെ തകര്‍ത്ത് എംബാപ്പെ ഫുട്‌ബോള്‍ ലോകത്തെ തന്റെ തരോദയം ഒരിക്കല്‍ കൂടി ഉറപ്പിച്ചു കഴിഞ്ഞു. നെയ്മറെ എത്തിക്കുന്നതിലും ഗുണം ചെയ്യുക പത്തൊന്‍പതുകാരനായ എംബാപ്പെയെ സ്വന്തമാക്കുന്നതാണെന്ന വിലയിരുത്തലും എംബാപ്പെയുടെ കാര്യത്തില്‍ ഉയരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു