ഫുട്ബോൾ ലോകകപ്പ്

ചെമ്പടയെ തളച്ച് ഫ്രാന്‍സ് ഫൈനലിലേക്ക്; ഫ്രഞ്ച് വിപ്ലവം ഒരൊറ്റ ഗോളില്‍ 

സമകാലിക മലയാളം ഡെസ്ക്

സെയിന്റ് പീറ്റേഴ്‌സ് ബര്‍ഗ്: ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ സെമി പോരാട്ടത്തില്‍ ബെല്‍ജിയത്തിനെതിരെ ഫ്രാന്‍സിന് ജയം. എതിരില്ലാത്ത ഏക ഗോളിന് ബല്‍ജിയത്തെ തളച്ചാണ് ഫ്രാന്‍സ് ലോകകപ്പിലെ കലാശപ്പോരിന് യോഗ്യത നേടിയത്. കളി മെനയുന്നതിലും പന്തടക്കത്തിലും ബല്‍ജിയം ഫ്രാന്‍സിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ആക്രമണങ്ങളിലെ മികവിലൂടെ പ്രതിരോധം തീര്‍ത്താണ് ഫ്രാന്‍സ് ബെല്‍ജിയത്തെ തോല്‍പ്പിച്ചത്. 

51-ാം മിനിറ്റില്‍ സാമുവര്‍ ഉംറ്റിറ്റി നേടിയ ഗോളിലൂടെയാണ് ഫ്രഞ്ച് പട ഫൈനലിലേക്ക് കുതിച്ചത്. ഗ്രീസ്മനെടുത്ത കോര്‍ണര്‍ ഫെല്ലെയ്‌നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലെത്തിച്ചത്. 

കളിയുടെ തുടക്കത്തില്‍ ഫ്രാന്‍സിനെ വിറപ്പിച്ച് കളം നിറഞ്ഞ ബെല്‍ജിയം പൊരുതിതന്നെയാണ് കീഴടങ്ങിയത്. ആദ്യപകുതിയില്‍ ബല്‍ജിയത്തിന് ഗേള്‍ നേടാനാകാതിരുന്നത് നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ്. ഫ്രാന്‍സ് ഗോളിയുടെ മുന്നില്‍ അവസാനിച്ച ബല്‍ജിയത്തിന്റെ ഗോള്‍ മുന്നേറ്റം ആദ്യ ലോകകപ്പ് ഫൈനല്‍ എന്ന സ്വപ്‌നത്തിന് വിലങ്ങുതടിയായി. 

സമനിലയിലവസാനിച്ച ആദ്യ പകുതിക്ക് ശേഷം ആക്രമണം ശക്തമാക്കിയ ഫ്രാന്‍സ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി. കളിയിലുടനീളം മത്സരവീര്യം ചോരാതെ പൊരുതിയ ബെല്‍ജിയത്തിന്റെ മുന്നേറ്റങ്ങളെ ചെറുത്തത് ഫ്രാന്‍സ് ഗോളി ലോറിസിന്റെ മികവായിരുന്നു.

ബുധനാഴ്ച നടക്കുന്ന ഇംഗ്ലണ്ട്- ക്രൊയേഷ്യ സെമിഫൈനല്‍ വിജയ്കളെയാണ് ഫൈനലില്‍ ഫ്രാന്‍സ് നേരിടുക. 20വര്‍ഷത്തിനിടെ ലോകകപ്പിലെ മൂന്നാം ഫൈനലിലാണ് റഷ്യയില്‍ ഫ്രാന്‍സ് ഇറങ്ങുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്