ഫുട്ബോൾ ലോകകപ്പ്

ലുക്കാക്കു മടങ്ങി, ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ ഹാരികെയിന് ഇനി ആരുണ്ട് എതിരാളി? 

സമകാലിക മലയാളം ഡെസ്ക്

ഗോള്‍ഡന്‍ ബൂട്ടുമായി ലുക്കാക്കു മടങ്ങണമെന്നായിരുന്നു ഫുട്‌ബോള്‍ ആരാധകരേറെയും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സെമിയില്‍ ഫ്രാന്‍സിനോട് അടിയറവുപറഞ്ഞ് ബെല്‍ജിയം മടങ്ങുമ്പോള്‍ ആ പ്രതീക്ഷകളും അസ്തമിച്ചു. ഇനി ഗോള്‍ഡന്‍ ബുട്ട് മത്സരത്തില്‍ ഹാരി കെയിന് മുന്നില്‍ ശക്തരായ എതിരാളികളില്ല. 6 ഗോളുകളുമായി ഗോള്‍ വേട്ടയില്‍ ഒന്നാമതുള്ള ഹാരിക്ക് ഇനി വെല്ലുവിളിയാകുന്നത് മൂന്ന് ഗോള്‍ വീതമുള്ള ഫ്രാന്‍സിന്റെ അന്റോയിന്‍ ഗ്രീസ്മാനും കൈലിയന്‍ എംബാപ്പെയുമാണ്. 

പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നേടിയ മൂന്ന് ഗോള്‍ ഉള്‍പ്പെടെയാണ് 21-ാം ലോകകപ്പില്‍ ഹാരി ആറ് ഗോളുകള്‍ കുറിച്ചത്. നാല് കളികളില്‍ നിന്നുമാണ് ഇംഗ്ലണ്ട് നായകന്റെ ഈ നേട്ടം. നാല് കളിയില്‍ നിന്ന് നാല് ഗോളുകള്‍ നേടിയ ലൂക്കാക്കു മടങ്ങുമ്പോള്‍ ഗോള്‍ഡന്‍ ബൂട്ട് അവകാശി ആരെന്നത് ഏറെകുറെ വ്യക്തമാണ്. എങ്കിലും ഭാഗ്യനിര്‍ഭാഗ്യങ്ങലുടെ കളി ആരെ തുണയ്ക്കുമെന്നത് കാത്തിരുന്നുതന്നെ കാണണം. 

ഇനിയുള്ള മത്സരങ്ങളില്‍ ഒരിക്കല്‍കൂടി വലകുലുക്കാനായാല്‍ ഗോള്‍ഡന്‍ ബൂട്ടിനൊപ്പം നിരവധി റെക്കോര്‍ഡുകളും ഇംഗ്ലണ്ട് നായകന്‍ സ്വന്തമാക്കും. 2002ന് ശേഷം 6ഗോളിലധികം നേടുന്ന ഗോള്‍ഡ്ന്‍ ബുട്ട് ജേതാവ്, ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഇംഗ്ലീഷ് താരം എന്നിങ്ങനെ നീളും ഹാരിയുടെ നേട്ടങ്ങളുടെ പട്ടിക. കഴിഞ്ഞ ലോകകപ്പില്‍ ആറ് ഗോളുമായി കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസാണ് ഗോള്‍ഡന്‍ ബുട്ട് സ്വന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു