ഫുട്ബോൾ ലോകകപ്പ്

വീണാലും വിടില്ല ഞാന്‍; ഗോളാഘോഷത്തില്‍ പെട്ടുപോയിട്ടും നിലത്ത് കിടന്ന് രണ്ട് ക്യാമറുകളുമേന്തി ക്ലിക്കോട് ക്ലിക്ക് !!!

സമകാലിക മലയാളം ഡെസ്ക്

അധിക സമയത്ത് മരിയോ മാന്‍ഡ്‌സുകിച് നേടിയ ആ ഗോളില്‍ എല്ലാമുണ്ടായിരുന്നു. രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളുടെ ഉത്തരം തേടിയുള്ള യാത്ര പൂര്‍ണതയിലേക്ക് കടക്കാന്‍ പോകുന്നതിന്റെ ആനന്ദമുണ്ടായിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കന്നി ലോകകപ്പ് ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി. അധിക സമയത്തേക്ക് മത്സരം നീണ്ടപ്പോള്‍ കളി തീരാന്‍ പത്ത് മിനുട്ടുകള്‍ ബാക്കി നില്‍ക്കേയാണ് മാന്‍ഡ്‌സുകിചിന്റെ സുന്ദരമായ ഫിനിഷിങിലൂടെ അവര്‍ ലക്ഷ്യത്തിലെത്തിയത്. 

മോസ്‌ക്കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ രണ്ടാം ഗോള്‍ നേടിയ ശേഷം മരിയോ മാന്‍ഡ്‌സുകിചിന്റെയും ടീമംഗങ്ങളുടേയും ആഘോഷം മറക്കാത്ത ഒരാള്‍ കൂടി ആ സമയത്ത് ഗ്രൗണ്ടിനരികിലുണ്ടായിരുന്നു. എ.എഫ്.പി ഫോട്ടോഗ്രാഫര്‍ യുരി കോര്‍ട്‌സ്. രണ്ട് ക്യാമറകളുമായി മത്സരത്തിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ വന്ന ആ മനുഷ്യന്‍ ക്രൊയേഷ്യന്‍ താരങ്ങളുടെ ആഹ്ലാദ പ്രളയത്തില്‍ ക്യാമറയുമായി മൈതാനത്ത് വീണുപോയി. 

മാന്‍ഡ്‌സുകിച് ഗ്രൗണ്ടില്‍ വീണതിന് പിന്നാലെ മറ്റ് താരങ്ങളെല്ലാം അതിന് മുകളിലായി വീഴാന്‍ തുടങ്ങിയിരുന്നു. മാന്‍ഡ്‌സുകിചിന്റെ തട്ടേറ്റ് വീണ യുരി കോര്‍ട്‌സും അതോടെ ക്രൊയേഷ്യന്‍ താരങ്ങള്‍ക്കുള്ളിലായി പോയി. 

താരങ്ങളുടെ ആഹ്ലാദത്തിന്റെ വൈകാരികതകള്‍ മുഴുവനായി ആ ഫോട്ടോകളിലുണ്ട്. വീണുകിടന്ന അവസ്ഥയിലും അദ്ദേഹം എടുത്ത ഫോട്ടോകള്‍ പറയും ആ രംഗത്തിന്റെ കഥകള്‍.  

തങ്ങളുടെ ആഘോഷത്തിനിടെ വീണുപോയ ഫോട്ടോഗ്രാഫറുടെ ക്യാമറ നോക്കി ക്രൊയേഷ്യന്‍ താരങ്ങള്‍ ആക്രോശിച്ചു. യുരി രണ്ട് ക്യാമറകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിച്ച് അതെല്ലാം ഒപ്പിയെടുത്തു. ഒടുക്കം അദ്ദേഹത്തെ മാന്‍ഡ്‌സുകിചിന്റെ നേതൃത്വത്തില്‍ തന്നെ താരങ്ങളെല്ലാം ചേര്‍ന്ന് പൊക്കിയെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്