ഫുട്ബോൾ ലോകകപ്പ്

ഗ്രീസ്മാന്റെ പെനാല്‍റ്റിയിലുടെ തിരിച്ചടിച്ച് വീണ്ടും ഫ്രാന്‍സ്: ആദ്യ പകുതിയില്‍ ക്രൊയേഷ്യയ്‌ക്കെതിരെ മുന്നില്‍ 

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ:  റഷ്യന്‍ കളിമുറ്റത്ത് ആര് കപ്പുയര്‍ത്തുമെന്ന് ലോകം ഉറ്റുനോക്കുന്ന ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്‍പില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് മുന്നിട്ട് നില്‍ക്കുന്നത്. 

 37 -ാംമിനിറ്റില്‍ പെനാല്‍റ്റി കിക്കിലുടെയാണ് അന്റോയിന്‍ ഗ്രീസ്മാന്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്.കോര്‍ണര്‍ കിക്കിനിടെ ഹാന്‍ഡ് ബോളിനെ തുടര്‍ന്നാണ് ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്.

നേരത്തെ ഫ്രാന്‍സിനെതിരെ ഗോള്‍ മടക്കി ക്രൊയേഷ്യ സമനില പിടിച്ചിരുന്നു. 29-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചാണ് ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടിയത്. ക്രൊയേഷ്യയുടെ ഒത്തിണക്കത്തോടെയുളള പ്രകടനമാണ് ഗോളിലേക്ക് വഴി തുറന്നത്. 

ഗ്രീസ്മാന്‍ എടുത്ത ഫ്രീക്വിക്ക് മരിയോ മാന്‍സുകിച്ചിന്റെ തലയില്‍ തട്ടി ക്രൊയേഷ്യന്‍ വലയില്‍ കയറിയാണ് കളിയുടെ 18-ാം മിനിറ്റില്‍  ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ പിറന്നത്. തുടക്കം മുതല്‍ ക്രൊയേഷ്യയ്ക്കായിരുന്നു ആധിപത്യം. അവസരം കാത്തുനിന്ന ഫ്രാന്‍സ് ഗോള്‍ നേടുകയായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്