മോസ്കോ: റഷ്യന്‍ കളിമുറ്റത്ത് ആര് കപ്പുയര്‍ത്തുമെന്ന് അറിയാനുളള ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ ഗോള്‍ മടക്കി ക്രൊയേഷ്യ. 29-ാം മിനിറ്റില്‍ ഇവാന് പെരിസിച്ചാണ് ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടിയത്. ക്രൊയേഷ്യയുടെ ഒത്തിണക്കത്തോടെയുളള പ്രകടനമാണ് ഗോളിലേക്ക് വഴി തുറന്നത്.
നേരത്തെ ഗ്രീസ്മാന് എടുത്ത ഫ്രീക്വിക്ക് മരിയോ മാന്‍സുകിച്ചിന്റെ തലയില്‍ തട്ടി ക്രൊയേഷ്യന്‍ വലയില്‍ കയറിയാണ് കളിയുടെ 18-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ പിറന്നത്. തുടക്കം മുതല്‍ ക്രൊയേഷ്യയ്ക്കായിരുന്നു ആധിപത്യം. അവസരം കാത്തുനിന്ന ഫ്രാന്‍സ് ഗോള്‍ നേടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ