ഫുട്ബോൾ ലോകകപ്പ്

ലോക കപ്പിലെ പ്രതിഫലം ദാനം ചെയ്ത് എംബാപ്പെ; ശരീരം തളര്‍ത്തിയ കുട്ടികള്‍ക്കൊപ്പം

സമകാലിക മലയാളം ഡെസ്ക്

ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും തന്റെ ബൂട്ടുകളിലേക്ക് എത്തിച്ചു എംബാപ്പെ റഷ്യയില്‍. പക്ഷേ ലോക കപ്പില്‍ തകര്‍ത്തു കളിച്ചതിന് ലഭിച്ച പ്രതിഫലം എംബാപ്പേയ്ക്കുള്ളതല്ല. സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്ന ശരീരം തളര്‍ത്തിയ കുരുന്നുകള്‍ക്കാണ് അതെല്ലാം. 

രണ്ടാം വട്ടം ഫ്രാന്‍സ് കിരീടം ചൂടിയപ്പോള്‍ നാല് ഗോളുകളോടെ ടീമിന്റെ പോരാട്ടത്തില്‍ നിര്‍ണായകമായിരുന്നു എംബാപ്പെയുടെ കളി. എന്നാല്‍ ലോക കപ്പില്‍ നിന്നും ലഭിച്ച പ്രതിഫലം ശാരീരിക അവശതകളില്‍ വലയുന്ന സ്‌പോര്‍ട്‌സിനെ ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സുമായി മുന്നോട്ടു പോകുന്നതിന് സഹായമായി നല്‍കുകയാണ് എംബാപ്പെ. 

13 ലക്ഷം രൂപയാണ് ലോക കപ്പിലെ ഓരോ മത്സരത്തില്‍ നിന്നും  എംബാപ്പേയ്ക്ക് ലഭിച്ചിരുന്നത് എന്നണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം ബോണസും ചേരും. രണ്ട് കോടി രൂപയ്ക്ക് അടുത്താണ് ബോണസായി എംബാപ്പെയ്ക്ക് ലഭിച്ചതെന്നാണ് സൂചന. 

ശാരീരിക വൈകല്യത്തില്‍ വലയുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ പ്രീമിയര്‍ ദേ കോര്‍ദീയ്ക്കാണ് എംബാപ്പെ തന്റെ ലോക കപ്പ് പ്രതിഫലം നല്‍കുന്നത്. കുട്ടികളുമായി നല്ല ബന്ധമാണ് എംബാപ്പേയ്ക്ക്. കുട്ടികളെ പ്രചോദിപ്പിക്കുന്നതിന് വേണ്ട വാക്കുകളാണ് എപ്പോഴും എംബാപ്പെയില്‍ നിന്നു വരുന്നതെന്നും പ്രീമിയര്‍ ദേ കോര്‍ദേ പ്രവര്‍ത്തകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍