ഫുട്ബോൾ ലോകകപ്പ്

മെസി ഉണ്ടെങ്കിലും ഇല്ലെങ്കിലും, നമ്മള്‍ ഇന്ന് അവരെ കൊല്ലും; പോഗ്‌ബെയുടെ ഡ്രസിങ് റൂം പ്രസംഗം

സമകാലിക മലയാളം ഡെസ്ക്

എംബാപ്പെയെ അര്‍ജന്റീനിയന്‍ ആരാധകര്‍ മറക്കാനിടയില്ല. തുടരെ തുടരെ എംബാപ്പെ പാഞ്ഞപ്പോള്‍ നെഞ്ചു തകര്‍ന്നായിരുന്നു അവര്‍ അര്‍ജന്റീന-ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ മത്സരം കണ്ടത്. പക്ഷേ അര്‍ജന്റീനിയന്‍ വധത്തില്‍ എംബാപ്പെയല്ല യഥാര്‍ഥ ഉത്തരവാദി. കളിക്ക് മുന്‍പ് അവരെ ഉണര്‍ത്തിയത് പോഗ്‌ബെയായിരുന്നു..

മെസി ഉണ്ടെങ്കിലും ഇല്ലെങ്കിലും, നമ്മള്‍ ഇന്ന് അവരെ വധിക്കും, കളിക്കിറങ്ങും മുന്‍പ് എംബാപ്പെ ഫ്രാന്‍സ് താരങ്ങളോട് പറഞ്ഞതങ്ങിനെയായിരുന്നു എന്നാണ് ടിഎഫ്1 പുറത്തുവിട്ട ഡോക്യുമെന്ററിയിലെ ഒരു രംഗത്തില്‍ പറയുന്നത്. പോരാളികളെയാണ് എനിക്ക് കളിക്കളത്തില്‍ കാണേണ്ടത്. 

എനിക്ക് വീട്ടിലേക്ക് മടങ്ങേണ്ട. സന്തോഷത്തോടെ നമ്മള്‍ അവസാനിപ്പിക്കും. ഈ രാത്രി എനിക്ക് ആഘോഷിക്കണം. കളിക്കളത്തില്‍ ഒരുമിച്ച് നമുക്ക് മരിച്ച് കളിക്കണം. ഇന്ന് നമ്മളവരെ വധിക്കും, മെസി ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്‌നമല്ല. ലോക കപ്പ് ജയിക്കുന്നതിനാണ് നമ്മള്‍ എത്തിയിരിക്കുന്നത്, ഫ്രാന്‍സ് താരങ്ങളോട് പോഗ്‌ബെ പറഞ്ഞു. 

നമ്മള്‍ തിരിഞ്ഞു നോക്കില്ല. നമ്മള്‍ മുന്നോട്ടു പോകും. ജൂലൈ 15ന് നമുക്ക് കാണാം. ഏറ്റവും മികച്ചതിനെ തോല്‍പ്പിച്ചെ നമുക്ക് മികച്ചതാവാനാകു എന്നും താരങ്ങളെ പോഗ്ബ ഓര്‍മിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി