ഫുട്ബോൾ ലോകകപ്പ്

ഫെര്‍ണാണ്ടോ ഹെയ്‌റോ സ്‌പെയിനിന്റെ പുതിയ പരിശീലകന്‍

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, പരിശീലകനെ മാറ്റി ഞെട്ടിച്ച സ്‌പെയിന്‍ പുതിയ പരിശീലകനെ തെരഞ്ഞെടുത്തു. ഫെര്‍ണാണ്ടോ ഹെയ്‌റോയെയാണ് ടീമിന്റെ പുതിയ പരിശീലകനായി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചത്.  നിലവില്‍ ടീമിന്റെ ഡയറക്ടറാണ് ഫെര്‍ണാണ്ടോ ഹെയ്‌റോ. പോര്‍ച്ചുഗലുമായുളള ആദ്യമത്സരത്തിന്റെ പരിശീലക സ്ഥാനത്തേയ്ക്കാണ് ഇദ്ദേഹത്തെ താത്ക്കാലികമായി നിയോഗിച്ചിരിക്കുന്നത്. ഫെഡറേഷന്‍ പുറത്താക്കിയ നിലവിലെ കോച്ച് ജൂലെന്‍ ലൊപ്പറേഗിയ്ക്ക് പകരക്കാരനായാണ് ഹെയ്‌റോയുടെ നിയമനം.


ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ മുന്‍പ് ജൂലെന്‍ ലൊപ്പറേഗിയെ പരിശീലക സ്ഥാനത്ത് നിന്നും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്താക്കുകയായിരുന്നു.  റയല്‍ മഡ്രിഡിന്റെ പരിശീലക സ്ഥാനം ഇദ്ദേഹം ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി 

സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനും ഫെഡറേഷന്റെ പുതിയ പ്രസിഡന്റ് ലൂയിസ് റുബിയാലെസും സ്‌പെയിന്‍ കോച്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ