ഫുട്ബോൾ ലോകകപ്പ്

ലോക കപ്പിന് ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ മാര്‍ക്കീ താരവുമുണ്ട്; സ്‌പെയിനിന്റെ സഹ പരിശീലകനാവുന്നു

സമകാലിക മലയാളം ഡെസ്ക്

ലോക കപ്പ് തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങള്‍ റഷ്യയില്‍ പയറ്റാന്‍ ഒരുങ്ങവെയായിരുന്നു സ്‌പെയിനിന് പരിശീലകനെ പുറത്താക്കേണ്ടി വന്നത്. റയലിന്റെ പരിശീലക സ്ഥാനത്തേക്ക് ചേക്കേറാന്‍ ജുലെന്‍ ലോപെറ്റെഗുയിയെ ശ്രമിച്ചതിനെ തുടര്‍ന്നുള്ള പുറത്താക്കലിനെതിരെ ടീമിലെ താരങ്ങള്‍ തന്നെ മുന്നോട്ടു വന്നിട്ടുണ്ട്. 

പക്ഷേ ലോക കപ്പില്‍ ഫെര്‍ണാണ്ടോ ഹെയ്‌റോയെ പരിശീലകനാകുമെന്ന് സ്‌പെയിന്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഹെയ്‌റോ സ്‌പെയിനിനെ ലോക കപ്പില്‍ നയിക്കുമ്പോള്‍ സ്പാനിഷ് പടയുടെ പരിശീലക സംഘത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ മാര്‍ക്കീ താരവും എത്തുന്നുണ്ട്. 

സ്‌പെയിനിന്റെ സഹപരിശീലകനായി കാര്‍ലോസ് മാര്‍ച്ചേനയെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഐഎസ്എല്ലിന്റെ രണ്ടാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് കുപ്പായത്തില്‍ ഇറങ്ങിയ താരമാണ് കാര്‍ലോസ്. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി അന്ന് ഒരു മത്സരം മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്. പരിക്കായിരുന്നു താരത്തിന് വില്ലനായത്. 

സെവിയ്യയുടെ സി ടീമിന്റെ പരിശീലകനാണ് മാര്‍ച്ചേന ഇപ്പോള്‍. ജൂലിയാന്‍ കലോറ, ജുവാന്‍ കാര്‍ലോസ് മാര്‍ട്ടിനെസ് എന്നിവരാണ് സ്‌പെയിനിന്റെ പുതി പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'