ഫുട്ബോൾ ലോകകപ്പ്

ഗോള്‍ നമ്പര്‍ ത്രീ...; അഴിഞ്ഞാടി റഷ്യ; തകര്‍ന്ന് തരിപ്പണമായി സൗദി 

സമകാലിക മലയാളം ഡെസ്ക്

ഫിഫാ ലോക കപ്പില്‍ ആദ്യ മത്സത്തിന്റെ 73 മിനിറ്റുകള്‍ പിന്നിടുമ്പോള്‍ ആതിഥേയരായ റഷ്യ മൂന്നു ഗോളുകള്‍ക്ക് മുന്നില്‍.പന്ത്രണ്ടാം മിനിട്ടില്‍ യൂറി ഗസിന്‍സ്‌കിയാണ് ആദ്യ ഗോള്‍ നേടിയത്. 43ാം മിനിറ്റില്‍ ഡെന്നീസ് ചെറിഷേവാണ് സൗദിക്കെതിരെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയത്. ചടുലമായ വേഗത്തില്‍ സൗദി പ്രതിരോധ നിരയെ വെട്ടിച്ചാണ് ചെറിഷേവ് ഗോള്‍ നേടിയത്. 71ാം മിനിറ്റില്‍ ആര്‍ട്ടം സ്യൂബയിലൂടെ ചെമ്പട വീണ്ടും അറേബ്യന്‍ വല കുലുക്കി.  വലതു വിങ്ങില്‍ നിന്നും ഗോളോവിന്‍ നീട്ടിനല്‍കിയ ക്രോസില്‍ സ്യൂബയുടെ ബുള്ളറ്റ് ഹെഡര്‍ സൗദി ഗോള്‍ കീപ്പറുടെ നിലതെറ്റിച്ച് വല കീഴടക്കുകയായിരുന്നു. 

ലോകകപ്പുകളുടെ ഉദ്ഘാടന മല്‍സരങ്ങളില്‍ ഒരു ആതിഥേയ ടീമും ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. ആ ചരിത്രം ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് റഷ്യ ഇറങ്ങിയത്. അട്ടിമറി പ്രതചീക്ഷിച്ചിറങ്ങിയ സൗദി തകര്‍ന്ന് തരിപ്പണമായ കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ഒരുതവണപോലും മുന്നേറ്റം നടത്താന്‍ സാധിക്കാത്ത വിധം അറേബ്യന്‍ പടയെ സ്റ്റാലിന്റെ പിന്‍ഗാമികള്‍ വലിഞ്ഞു മുറുക്കുകയായിരുന്നു.  

സമീപകാലത്തെ മോശം പ്രകടനത്തിന്റെ പേരില്‍ പഴികേട്ട റഷ്യന്‍ സംഘം ലോകകപ്പിന്റെ ആരവത്തില്‍നിന്നെല്ലാം അകന്നു നിന്നാണു തയാറെടുപ്പകള്‍ നടത്തിയത്. ആ തയ്യാറെടുപ്പുകളൊന്നും വെറുതേയായിട്ടില്ലെന്ന് ആദ്യ മത്സരത്തില്‍ തന്നെ റഷ്യ തെളിവുകള്‍ നിരത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ