ഫുട്ബോൾ ലോകകപ്പ്

ഒച്ചോവയെ ആന്‍ഫീല്‍ഡിലെത്തിക്കൂ... സമൂഹ മാധ്യമങ്ങള്‍ വഴി ലിവര്‍പൂള്‍ ആരാധകരുടെ കാംപയിന്‍

സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കന്‍ സൂപ്പര്‍ ഗോള്‍  കീപ്പര്‍ ഗില്ലേര്‍മോ ഒച്ചോവയെ ആന്‍ഫീല്‍ഡിലെത്തിക്കണമെന്ന് ലിവര്‍പൂള്‍ ആരാധകര്‍. സമൂഹ മാധ്യമങ്ങള്‍ വഴി ലിവര്‍പൂള്‍ ആരാധകര്‍ തങ്ങളുടെ ആവശ്യം ഉന്നയിച്ച് വന്‍ പ്രചാരണമാണ് നടത്തുന്നത്. ലോക ചാംപ്യന്‍മാരായ ജര്‍മനിയെ 1-0ത്തിന് അട്ടിമറിച്ച് മെക്‌സിക്കോ ലോകകപ്പിലെ ആദ്യ മത്സരം അവിസ്മരണീയമാക്കിയപ്പോള്‍ ആ വിജയത്തിലേക്ക് കനപ്പെട്ട സംഭാവന നല്‍കിയാണ് ഒച്ചോവ വീണ്ടും ശ്രദ്ധേയനായത്. 
ഓര്‍മയില്ലേ, 2014ലെ ലോകകപ്പില്‍ ബ്രസീലിനെ ഗോളടിക്കാന്‍ അനുവദിക്കാതെ മെക്‌സിക്കോ പൂട്ടിയപ്പോള്‍ അന്നും താരമായത് ഒച്ചോവയായിരുന്നു. നെയ്മറുടെ ഗോളെന്നുറച്ച ഷോട്ട് അസാധ്യമായൊരു ആംഗിളില്‍ ഡൈവ്  ചെയ്ത് ഒച്ചോവ പുറത്തേക്ക് തട്ടിയകറ്റിയപ്പോള്‍ ലോകം അവിശ്വസനീയതയോടെ അത് കണ്ടു. പക്ഷേ ലോകകപ്പിന് ശേഷം താരത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം മെക്‌സിക്കോ നിലവിലെ ലോക ചാംപ്യന്‍മാരെ അട്ടിമറിച്ചപ്പോഴും താരമായത്  ഒച്ചോവ തന്നെ. ഗോള്‍ ലക്ഷ്യമിട്ട് ജര്‍മനിയുടെ മിന്നും താരങ്ങള്‍ 26 തവണയാണ് മെക്‌സിക്കന്‍ വല ലക്ഷ്യമാക്കി ഷോട്ടുകളുതിര്‍ത്തത്. ഒന്‍പതോളം തവണ അവര്‍ ഗോളിന് തൊട്ടടുത്തെത്തി. അപ്പോഴെല്ലാം ഒച്ചോവ മാത്രമായിരുന്നു അവര്‍ക്ക് തടസമായത്. 1982ന്് ശേഷം ആദ്യമായാണ് ജര്‍മനി ലോകകപ്പിലെ ആദ്യ മത്സരം തോല്‍ക്കുന്നത്. 
ഇത്തവണത്തെ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിന്റെ ഫൈനലില്‍ റയല്‍ മാഡ്രിഡിനോട് ലിവര്‍പൂള്‍ തോറ്റപ്പോള്‍ ഗോള്‍ കീപ്പര്‍ ലോറിസ് കരിയുസിന്റെ അബദ്ധങ്ങള്‍ ടീമിന് വിനയായി മാറിയതിന്റെ പശ്ചാത്തലത്തിലാണ് ലിവര്‍പൂള്‍ ആരാധകര്‍ പുതിയ കാംപയിന് തുടക്കമിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്