ഫുട്ബോൾ ലോകകപ്പ്

  ഇംഗ്ലണ്ടിന് വിജയത്തുടക്കം: നായകന്റെ കരുത്തില്‍ ജയിച്ചുകയറി ഇംഗ്ലീഷ് പട 

സമകാലിക മലയാളം ഡെസ്ക്

സൂച്ചി: ഫുട്‌ബോള്‍ ലോകകപ്പിലെ ഗ്രൂപ് ജി മത്സരത്തില്‍ ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ട്യൂണിഷ്യയെ പരാജയപ്പെടുത്തി. 90-ാം മിനിറ്റ് വരെ സമനിലയില്‍ തുടര്‍ന്ന മല്‍സരത്തില്‍, ഇന്‍ജുറി ടൈമില്‍ നായകന്റെ ബൂട്ടില്‍ നിന്ന് പിറന്ന ഗോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിന് ആദ്യ വിജയം സമ്മാനിക്കുകയായിരുന്നു. രണ്ടു ഗോളുകളും നേടിയ ക്യാപ്റ്റന്‍ ഹാരി കെയിന്‍ തന്നെയാണ്  ഇംഗ്ലണ്ടിന്റെ  കന്നിജയത്തിന്റെ വിജയശില്‍പി. 


 
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച സ്‌ട്രൈക്കര്‍മാര്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് ടീം ആദ്യ മിനിറ്റുകളില്‍ പ്രതീക്ഷിച്ച പോലെത്തന്നെ ആക്രമിച്ചു  കളിച്ചു. ക്യാപ്റ്റന്‍ ഹാരി കെയ്‌നിലൂടെ 11ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കി ഈ ആക്രമണം ലക്ഷ്യംകണ്ടു. ആദ്യ ലോകകപ്പിനിറങ്ങിയ ട്യൂണീഷ്യയ്ക്കുവേണ്ട് ലോകകപ്പിലെ കന്നി ഗോള്‍ നേടിയത് ഫെര്‍ജാനി സാസ്സിയാണ്. 35-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചായിരുന്നു സാസ്സിയുടെ ഗോള്‍.    

ആക്രമിച്ചു കളിച്ചുതുടങ്ങിയ ഇംഗ്ലണ്ടിനെ കളിയുടെ ആദ്യ പകുതിയില്‍ തന്നെ നിയന്ത്രിച്ചുനിര്‍ത്തിയ ട്യൂണിഷ്യന്‍ താരങ്ങള്‍ റഷ്യന്‍ ലോകകപ്പിലെ  മറ്റൊരു  അട്ടിമറി കുറിക്കുമെന്ന് തോന്നിപ്പിച്ചു. അവസരങ്ങള്‍ ഏറെ തുലച്ച് ഇംഗ്ലീഷുകാര്‍ സമനില വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും  നായകന്‍ രക്ഷകനായെത്തുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ഒരു കോര്‍ണര്‍ കെയ്ന്‍ വലയിലെത്തിച്ച് ഇംഗ്ലണ്ടിന് വിലപ്പെട്ട ഗോള്‍ നേടികൊടുത്തു. ഇതോടെ വിജയവും നിര്‍ണായകമായ മൂന്നു പോയിന്റും ഇംഗ്ലണ്ട് സ്വന്തമാക്കി. മുന്‍  ചരിത്രങ്ങളുടെയൊന്നു പിന്‍ബലമില്ലാതെ ആദ്യ ലോകകപ്പ് കളിക്കാനിറങ്ങിയ ടുണീഷ്യയന്‍ താരങ്ങളുടെ ഉജ്വല പ്രകടനം കാണികളെ മത്സരത്തിന്റെ അവസാന നിമിഷം വരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി.  
   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്