ഫുട്ബോൾ ലോകകപ്പ്

സല ഇറങ്ങിയിട്ടും രക്ഷയില്ല; ഈജിപ്തിനെ തകര്‍ത്ത് റഷ്യ

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: സല ഇറങ്ങിയിട്ടും ഇജീപ്തിന് രക്ഷയില്ല. ഈജിപ്തിനെതിരേയും ജയം ആവര്‍ത്തിച്ച് റഷ്യ. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഈജിപ്തിന്റെ ലോക കപ്പ് പ്രതീക്ഷകളെ ആതിഥേയര്‍ തകര്‍ത്തു വിട്ടത്. 

ഗോള്‍രഹിതമായി നിന്ന ഒന്നാം പകുതിക്ക് ശേഷം ഈജിപ്തിനെ കടന്നാക്രമിക്കുകയായിരുന്നു റഷ്യ രണ്ടാം പകുതിയുടെ തുടക്കം മുതല്‍. പക്ഷേ ആദ്യ ഗോള്‍ റഷ്യയ്ക്ക് സമ്മാനിച്ചതാവട്ടെ ഈജിപ്ത്യന്‍ നായകനും. ഈജിപ്ത്യന്‍ നായകന്റെ സെല്‍ഫ് ഗോളിലൂടെയായിരുന്നു റഷ്യ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. 47ാം മിനിറ്റിലായിരുന്നു അത്. രണ്ടാം പകുതിയുടെ മിനിറ്റുകള്‍ക്കുള്ളില്‍ ഡെനിസിലൂടെ റഷ്യയുടെ രണ്ടാം ഗോളുമെത്തി.

മറുപടി ഇല്ലാതെ നിന്ന ഈജിപ്തിന്റെ മുന്നിലേക്ക് 62ാം മിനിറ്റില്‍ മൂന്നാമത്തെ ഗോളും അടിച്ചു കയറ്റി റഷ്യ ആധിപത്യം ഉറപ്പിച്ചു. 73ാം മിനിറ്റില്‍ സല വല ചലിപ്പിച്ചുവെങ്കിലും അത്ഭുതം കാണിച്ച് ടീമിനെ ജയത്തിലേക്കെത്തിക്കാന്‍ ഈജിപ്ത്യന്‍ കിങ്ങിനുമായില്ല. ഇത് ആദ്യമായിട്ടാണ് റഷ്യ ലോക കപ്പിലെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളും ജയിച്ചു കയറുന്നത്. ഇതോടെ റഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ