ഫുട്ബോൾ ലോകകപ്പ്

സ്ത്രികളുടെ അവകാശങ്ങള്‍ ലോക കപ്പില്‍ അല്ല പറയേണ്ടത്; സ്ത്രികളുടെ പ്രതിഷേധത്തില്‍ ഇറാന്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഇടമല്ല ഇത്. സ്റ്റേഡിയത്തിലെത്തി ഫുട്‌ബോള്‍ കാണുന്നതിന് പോലും അവകാശമില്ലാത്ത ഇറാനിയന്‍ സ്ത്രീകള്‍ക്ക് പ്രതിഷേധിക്കാനും അവകാശം നിഷേധിച്ചായിരുന്നു ഇറാന്‍ ഫുട്‌ബോള്‍ ടീം നായകന്റെ ഈ വാക്കുകള്‍. 

ഇറാന്റെ ലോക കപ്പ് മത്സരം നടക്കവെ, സ്റ്റേഡിയത്തിലെത്തി കളി കാണാനുള്ള സ്ത്രീകളുടെ അവകാശത്തെ അനുകൂലിച്ച് ഫഌക്‌സ് പ്രത്യക്ഷപ്പെട്ടിരുന്നു. സപ്പോര്‍ട്ട് ഇറാന്‍ വുമണ്‍ ടു അറ്റന്‍ഡ് സ്്‌റ്റേഡിയം എന്നായിരുന്നു ഫ്‌ലക്‌സിലെ വാക്കുകള്‍. ഇതിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു അത് ചര്‍ച്ചയാവേണ്ട വേദി ലോക കപ്പ് അല്ലെന്ന് ഇറാന്‍ നായകന്‍ മസൗദ് ഷോജൈയുടെ വാക്കുകള്‍ വരുന്നത്. 

ലോക കപ്പിന് ശേഷം ഇറാനില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താം. കുടുംബത്തിലെ പ്രശ്‌നം കുടുംബത്തിനുള്ളില്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഞങ്ങള്‍ക്ക് താത്പര്യമെന്നുമായിരുന്നു മൊറോക്കോയ്‌ക്കെതിരായ മത്സരത്തിന് ശേഷം ഇറാന്‍ നായകന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ