ഫുട്ബോൾ ലോകകപ്പ്

ഇരട്ട ഗോളുകള്‍ വലയിലാക്കി വീണ്ടും ലുകാകു; ടുണീഷ്യക്കെതിരേ ബെല്‍ജിയത്തിന് ലീഡ്

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ബെല്‍ജിയത്തിന്റെ പെരുമ വക വയ്ക്കാതെ ടുണീഷ്യ, ആക്രമണത്തിന് പ്രത്യാക്രമണത്തിലൂടെ മറുപടി നല്‍കിയപ്പോള്‍ ആദ്യ പകുതി  ആവേശകരം. കൊണ്ടും കൊടുത്തും ബെല്‍ജിയം- ടുണീഷ്യ മത്സരം പുരോഗമിക്കവേ ഒന്നാം പകുതിയില്‍ പിറന്നത് നാല് ഗോളുകള്‍. വേഗതയാര്‍ന്ന നീക്കങ്ങളുമായി ഇരു പക്ഷവും കളം നിറഞ്ഞപ്പോള്‍ ആദ്യ പകുതി ആരാധകര്‍ക്ക് വിരുന്നായി. 
തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതിന്റെ ആഘാതം പെട്ടെന്ന് തന്നെ കുടഞ്ഞുകളഞ്ഞ ടുണീഷ്യ ബെല്‍ജിയം രണ്ടാം ഗോള്‍ നേടിയതിന് പിന്നാലെ ഒരു ഗോള്‍ മടക്കി. 
തുടക്കത്തില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയം മുന്നില്‍ നിന്നെങ്കിലും പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തിയാണ് ടുണീഷ്യ ഗോള്‍ മടക്കിയത്. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ക്യാപ്റ്റന്‍ ഈദന്‍ ഹസാദാണ്  ബെല്‍ജിയത്തെ മുന്നില്‍ കടത്തിയത്. പിന്നാലെ ബെല്‍ജിയം രണ്ടാം ഗോളും വലയിലാക്കി. സൂപ്പര്‍ താരം റൊമേലു ലുകാകുവാണ് 16ാം മിനുട്ടില്‍ മികച്ച മുന്നേറ്റത്തിലൂടെ വല കുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ തന്നെ ടുണീഷ്യ ഗോള്‍ മടക്കി. ഡിലന്‍ ബ്രോണാണ് ബെല്‍ജിയം പ്രതിരോധത്തെയും ഗോള്‍ കീപ്പര്‍ കുര്‍ട്ടോയിസിനേയും സമര്‍ഥമായി മറികടന്ന് പന്ത് വലയിലാക്കിയത്. ഒരു ഗോള്‍ മടക്കാന്‍ സാധിച്ചത് ടുണീഷ്യയുടെ ആത്മവിശ്വാസം കൂട്ടി. ഗോളിനടുത്തെത്തുന്ന നിരവധി അവസരങ്ങള്‍ അവര്‍ ആദ്യ പകുതിയില്‍ സൃഷ്ടിച്ചു. ഒന്നാം പകുതി ഇഞ്ച്വറി ടൈമിലേക്ക് കടന്നപ്പോള്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ബെല്‍ജിയം കളഞ്ഞു. എന്നാല്‍ തൊട്ടുപിന്നാലെ ലുകാകു തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റ പട്ടിക മൂന്നിലെത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു