ഫുട്ബോൾ ലോകകപ്പ്

മെസി പ്രതിഭാധനന്‍ തന്നെ; പക്ഷേ ഞങ്ങള്‍ അദ്ദേഹത്തെ പൂട്ടും- നൈജീരിയന്‍ താരം ഇഹ്യനാചൊ

സമകാലിക മലയാളം ഡെസ്ക്

ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനോട് സമനിലയും രണ്ടാം പോരാട്ടത്തില്‍ ക്രൊയേഷ്യക്ക് മുന്നില്‍ തകര്‍ന്നടിയുകയും ചെയ്ത അര്‍ജന്റീനക്ക് നൈജീരിയക്കെതിരായ മത്സരത്തില്‍ വന്‍ വിജയവും ഒപ്പം മറ്റ് ടീമുകളുടെ മത്സര ഫലവും നിര്‍ണായകമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ഇതിഹാസ താരം ലയണല്‍ മെസിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചതുമില്ല. 

സമാന അവസ്ഥയായിരിക്കും തങ്ങള്‍ക്കെതിരേയും മെസി അനുഭവിക്കാനിരിക്കുന്നതെന്ന് നൈജീരിയ മുന്നേറ്റ താരം കെലചി ഇഹ്യനാചൊ. മെസി പ്രതിഭാധനനായ താരമാണ്. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. പക്ഷേ മെസിയെ ഞങ്ങള്‍ നിശബ്ദനാക്കും. അര്‍ജന്റീനയെ പോലൊരു വലിയ ടീമിനോട് കളിക്കുന്നത് ഞങ്ങള്‍ക്ക് ശരിക്കും ഊര്‍ജം നല്‍കും. ഐസ്‌ലന്‍ഡിനെ കീഴടക്കാന്‍ സാധിച്ചതോടെ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ന്നതായും ഇഹ്യനാചൊ പറഞ്ഞു.

ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് അര്‍ജന്റീന. നിലവില്‍ അര്‍ജന്റീനക്കും ഐസ്‌ലന്‍ഡിനും ഓരോ പോയിന്റ് വീതമാണ് ഉള്ളത്. ക്രൊയേഷ്യ ഒന്നാം സ്ഥാനത്തും നൈജീരിയ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ചൊവ്വാഴ്ചയാമ് നൈജീരിയക്കെതിരായ അര്‍ജന്റീനയുടെ നിര്‍ണായകമായ മത്സരം. ഇതില്‍ വിജയമല്ലാതെ മറ്റൊന്നും മെസിയും കൂട്ടരും പ്രതീക്ഷിക്കുന്നില്ല. തോല്‍വിയോ സമനിലയോ ആണെങ്കില്‍ ലോകകപ്പെന്ന സ്വപ്‌നത്തിന് വിരാമമിട്ട് മെസിക്കും കൂട്ടര്‍ക്കും നാട്ടിലേക്ക് വണ്ടി കയറാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ