ഫുട്ബോൾ ലോകകപ്പ്

സെര്‍ബിയയെ കുത്തിയ സ്വിസ് താരങ്ങളുടെ ഗോള്‍ ആഘോഷം; ഷാക്കയ്ക്കും ഷാക്കിരിയ്ക്കും വിലക്കിന് സാധ്യത

സമകാലിക മലയാളം ഡെസ്ക്

കളിക്കളത്തിന് പുറത്ത് രാജ്യങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലിലേക്ക് വരെ ഒരുപക്ഷേ നയിച്ചേക്കാവുന്ന ഗോള്‍ ആഘോഷത്തിന്റെ പേരില്‍ സ്വിസ് താരങ്ങള്‍ക്കെതിരെ നടപടി എടുത്തേക്കും. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഷെര്‍ദാന്‍ ഷാക്കിരിയും ഗ്രാനിറ്റ് ഷാക്കയും അല്‍ബേനിയയുടെ ഇരട്ടത്തലയുള്ള പരുന്തിനെ കാണിച്ചായിരുന്നു സെര്‍ബിയയ്‌ക്കെതിരെ ഗോള്‍ ആഘോഷിച്ചത്. 

സ്വിസ് താരങ്ങളുടെ ആഘോഷങ്ങള്‍ ചൂണ്ടിക്കാട്ടി സെര്‍ബിയ ഫിഫയ്ക്ക് പരാതി നല്‍കി. രണ്ട് താരങ്ങളേയും രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കണമെന്ന ആവശ്യമാണ് സെര്‍ബിയ ഫിഫയ്ക്ക് മുന്‍പാകെ വെച്ചിരിക്കുന്നത്. 

സെര്‍ബിയയുടെ പരാതിയില്‍ രണ്ട് സ്വിസ് താരങ്ങള്‍ക്കെതിരേയും ഫ്ിഫ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സെര്‍ബിയന്‍ ടീമിന്റെ കോച്ചിനെതിരേയും അന്വേഷണം നടത്തുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം നടക്കുമ്പോള്‍ കളിക്കാര്‍ക്ക് അലോസരമുണ്ടാക്കുന്ന വിധത്തില്‍ ബഹളം വെച്ചതിനും സ്വിസ് താരങ്ങളെ രാഷ്ട്രീയമായി അധിക്ഷേപിച്ചതിനും എതിരെയാണ് അന്വേഷണം. 

എതിര്‍ ടീമിനെ താരങ്ങള്‍ക്ക് എന്നോട് ദേഷ്യമാണ്. അതിനാലാണ് അത്തരം ആംഗ്യം കാണിച്ചതെന്നാണ് ഷാക്ക പ്രതികരിച്ചത്. എന്നാല്‍ ഗോള്‍ നേടിയതിന്റെ സന്തോഷപ്രകടനം മാത്രമായിരുന്നു അതെന്നാണ് ഷാക്കിരിയുടെ പ്രതികരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ