കേരളം

കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് പനിനീരു തെളിക്കാന്‍ കൊണ്ടുവന്ന ആന വിരണ്ടോടി; ആനപീഢനത്തെപ്പറ്റി പ്രധാനമന്ത്രിയ്ക്ക് തുറന്ന കത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ്വര ക്ഷേത്രത്തിലെത്തുമ്പോള്‍ സ്വീകരിക്കാനായി പരിശീലനം നല്‍കിക്കൊണ്ടിരിക്കവെയായിരുന്നു കഴിഞ്ഞദിവസം ആനയിടഞ്ഞത്. കളക്ടറുടെ അനുമതിയില്ലാതെ നടത്തുന്ന ആനപീഢനങ്ങള്‍ക്കെതിരെ ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സാണ് പ്രധാനമന്ത്രിയ്ക്ക് ഫെയ്‌സ്ബുക്കിലൂടെ തുറന്ന കത്ത് എഴുതിയത്.

രാജ്‌നാഥ് സിംഗിനെ ആനയെക്കൊണ്ട് ആശിര്‍വദിപ്പിക്കുന്നു

കേന്ദ്രമന്ത്രിയെ വരവേല്‍ക്കാന്‍ ആനയെക്കൊണ്ട് ആശിര്‍വദിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിനായി ഗുരുജി ബാലനാരായണന്‍ എന്ന ആനയെ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെത്തിച്ചു. ആന പനിനീര് തെളിച്ചില്ലെന്നു മാത്രമല്ല ഇടയുകയും ചെയ്തു. മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ ഒടുക്കം മയക്കുവെടി വച്ചാണ് നിലയ്ക്കു നിര്‍ത്തിയത്.

ഇടഞ്ഞ ബാലനാരായണനെ മയക്കുവെടി വച്ചപ്പോള്‍
 

ബാലനാരായണനെ മാറ്റി മറ്റൊരാനയെ കൊണ്ടുവന്ന് പരിശീലിപ്പിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനെ സ്വീകരിക്കുകയും പനിനീര്‍ തെളിക്കുകയും ചെയ്തു. എന്നാല്‍ ഇത് നിയമലംഘനമാണെന്നാണ് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് ആരോപിക്കുന്നു. മന്ത്രിയുടെ അറിവോടെയല്ലെങ്കില്‍ ഈ സ്വീകരണമൊരുക്കിയിരിക്കുന്നവരോട് ഇത് തീക്കളിയാണെന്ന് ഓര്‍മ്മിപ്പിക്കണമായിരുന്നുവെന്നും അവര്‍ പറയുന്നു.

ഇടഞ്ഞ ബാലനാരായണനെ മയക്കുവെടി വച്ചപ്പോള്‍

അനധികൃതമായ എഴുന്നള്ളിപ്പ് നടത്താന്‍ പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കെയാണ് സ്വകാര്യ ചടങ്ങില്‍ ആനയെ എഴുന്നള്ളിച്ചത്. മാത്രമല്ല, ഇതിനായി ആദ്യം തിരഞ്ഞെടുത്ത ആന ഇടഞ്ഞ് ഭീതിപരത്തുകയും അടുത്ത ദിവസങ്ങളില്‍ത്തന്നെ എറണാകുളത്ത് രണ്ട് ആനകള്‍ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ് പരിഭ്രാന്തി പരത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ആനയെക്കൊണ്ടുള്ള പനിനീര്‍ തളിക്കല്‍ ഒരു അപകടം മുന്നില്‍ കണ്ടുകൊണ്ടുള്ളതായിരുന്നു. ഇതിനാണ് കളക്ടറുടെ നിര്‍ദ്ദേശംപോലും കാറ്റില്‍ പറത്തിയതെന്നും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് ആരോപിച്ചു.

എറണാകുളം ചളിക്കവട്ടത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞപ്പോള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്