കേരളം

മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നുമാസത്തെ സാവകാശം തേടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റി സ്ഥാപിക്കണമെന്നുള്ള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നു മാസത്തെ സാവകാശം തേടിയേക്കും. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ നിയമവകുപ്പിനോടും അഡ്വക്കേറ്റ് ജനറലിനോടും എക്‌സൈസ് വകുപ്പ് നിര്‍ദേശിച്ചു.

ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവ ഒഴിവാക്കി മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താന്‍ കൂടുതല്‍ സമയംവേണമെന്ന വസ്തുത കോടതിയെ ബോധ്യപ്പെടുക്താന്‍ കഴിയുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

വിവിധ സംസ്ഥാനങ്ങള്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ ദേശീയ,സംസ്ഥാന പാതകളുടെ പദവി താഴ്ത്താനുള്ള ആലോചനയിലാണ്. എന്നാല്‍ കേരളത്തിന് അത്തരമൊരു ആലോചനയില്ലെന്നാണ് പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ പറയുന്നത്.

നിര്‍ദിഷ്ട മലയോര ഹൈവേ ഉള്‍പ്പെടെ കേരളത്തില്‍ 4341 കിലോമീറ്റര്‍ സംസ്ഥാനപാതയുണ്ട്.മറ്റുവഴികള്‍ ഒന്നും തെളിഞ്ഞില്ല എങ്കില്‍ സംസ്ഥാന സര്‍ക്കാറിന് മറ്റു സംസ്ഥാനങ്ങള്‍ സ്വീകരിച്ച മാര്‍ഗം സ്വീകരിക്കേണ്ടി വരും. മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, യുപി, ബംഗാള്‍ എന്നിവയും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡും റോഡ് റദ്ദാക്കല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു