കേരളം

കോഴിക്കോട് ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി; ട്രെയിനുകള്‍ വൈകിയോടുന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ ഇന്നു പുലര്‍ച്ച ഒന്നരമണിയോടെ പാളംതെറ്റി. റെയില്‍വെ ട്രാക്കിന് കാര്യമായ തകരാറ് സംഭവിച്ചതിനാല്‍ ട്രെയിനുകള്‍ വൈകിയോടും. രണ്ടുദിവസമെങ്കിലും വേണ്ടിവരും ട്രാക്ക് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍. അതുകൊണ്ട് രണ്ടുദിവസത്തേക്ക് ട്രെയിനുകള്‍ വൈകിയോടുമെന്ന് റെയില്‍വെ അറിയിച്ചു.
കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. റെയില്‍വെ വൈദ്യുതീകരണത്തിനുള്ള സാധനങ്ങള്‍ കണ്ണൂരിലെത്തിച്ച് മടങ്ങുകയായിരുന്ന ട്രെയിന്‍ ചേമഞ്ചേരി റെയില്‍വെ സ്റ്റേഷന്‍ കഴിഞ്ഞയുടനെ പാളം തെറ്റുകയായിരുന്നു. ട്രെയിനിന്റെ എഞ്ചിനോട് ചേര്‍ന്ന ബോഗി പാളം തെറ്റി മൂന്നൂറ് മീറ്ററോളം സ്ലാബുകളിലൂടെ ഉരഞ്ഞുനീങ്ങുകയായിരുന്നു. സ്ലാബുകളെല്ലാം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ബോഗികള്‍ മറിഞ്ഞിട്ടില്ല എന്നത് ഏറെ ആശ്വാസം നല്‍കുന്നു. രാവിലെത്തന്നെ റെയില്‍വെ ഉദ്യോഗസ്ഥര്‍ എത്തി അപകടം നടന്ന സ്ഥലം പരിശോധന നടത്തി. രണ്ടുദിവസമെങ്കിലും വേണ്ടിവരും ട്രാക്ക് പൂര്‍വ്വസ്ഥിതിയിലാക്കാന്‍. ഒരു ട്രാക്കിലൂടെ മാത്രമേ ട്രെയിന്‍ ഗതാഗതം സാധ്യമാവുകയുള്ളൂ എന്നതിനാല്‍ രണ്ടുദിവസത്തേക്ക് ട്രെയിനുകള്‍ വൈകിയോടും എന്ന് റെയില്‍വെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്