കേരളം

വീഴ്ച ഏറ്റുപറഞ്ഞു മടുത്തു;പൊലീസിന് ഉപദേഷ്ടാവിനെ നിയമിക്കാന്‍ സിപിഎം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകള്‍ സര്‍ക്കാറിന് പേരുദോഷം ഉണ്ടാക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പറഞ്ഞതിന് പിന്നാലെ പൊലീസിനെ നിലയ്ക്കു നിര്‍ത്താന്‍ ഉപദേഷ്ടാവുമായി സിപിഎം. ആഭ്യന്തര വകുപ്പിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപദേഷ്ടാവ് നല്ലതാണ് എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. 

മികവു തെളിയിച്ച മുന്‍ ഡിജിപിമാരെയാണ് ഉപദേഷ്ടാവ് സ്ഥാനത്തേക്കു പരിഗണിക്കുക. രമണ്‍ ശ്രീവാസ്തവയ്ക്ക് മുന്‍തൂക്കമുണ്ട്. 
സംസ്ഥാന പൊലീസ് സേനയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉയരുന്നത്. കുണ്ടറ ബലാത്സംഗ കേസ്,വാളയാര്‍ പീഡന കേസ് തുടങ്ങി നിരവധി കേസുകളില്‍ പൊലീസ് വരുത്തിയ വീഴ്ച വലുതായിരുന്നു. പൊലീസ് സദാചാര ഗുണ്ടായിസം നടത്തുന്നു എന്ന ആക്ഷേപവും ശക്തമാണ്. ഇതിന്റെയെല്ലാം സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന നേതൃത്വം ഉപദേഷ്ടാവ് പോംവഴിയുമായ് രംഗത്തെത്തിയിരിക്കുന്നത്. 

ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യില്‍ ഒതുങ്ങുന്നതല്ല എന്ന ആപരോപണം ശക്തമായി നില്‍ക്കുന്ന സമയത്ത് പാര്‍ട്ടി നേരിട്ട് ആഭ്യന്തര ഉപദേഷ്ടാവിനെ നിയമിക്കുന്നത് പിണറായി വിജയന് കടുത്ത ക്ഷീണമാകും ഉണ്ടാക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ