കേരളം

ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു; ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നും ലോക്‌നാഥ് ബെഹ്‌റ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംഭവിക്കാന്‍ പാടില്ലാത്തതാണ് ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ഉണ്ടായതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഡിജിപിയുടെ പ്രതികരണം. 

ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിയ്ക്ക് നിര്‍ദേശം നല്‍കിയതായും ബെഹ്‌റ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്‌. വടകരയില്‍ നിന്നുള്ള ആറ് പേര്‍ ഡിജിപി ഓഫീസിന് മുന്നില്‍ ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ എവിടെ നിന്ന് എത്തിയെന്ന് അറിയില്ല. ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചതും അന്വേഷണ വിധേയമാക്കുമെന്ന് ഡിജിപി പറഞ്ഞു.

ജിഷ്ണുവിന്റെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് തന്നെ കാണാന്‍ അനുവാദം നല്‍കിയിരുന്നതാണെന്നും പേരൂര്‍ക്കട ആശുപത്രിയിലെത്തിയ ഡിജിപി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന