കേരളം

പൊലീസ് ആസ്ഥാനത്ത് സമരം നടത്തിയാല്‍ നടപടി സ്വാഭാവികമെന്ന് ഷംസീര്‍, ചാനല്‍ അവതാരകയോടു തട്ടിക്കയറി സിപിഎം എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പൊലീസ് ആസ്ഥാനത്ത് സമരം നടത്തിയാല്‍ നടപടി സ്വാഭാവികമെന്ന് സിപിഎം എംഎല്‍എ എഎന്‍ ഷംസീര്‍. ഡിജിപി ആസ്ഥാനത്ത് സമരം നടത്തിയാല്‍ ഒരു നിശ്ചിത പരിധിയിലെത്തിയാല്‍ പൊലീസ് അത് തടയുമെന്നും ഇത് സ്വാഭാവികമാണെന്നുമാണ് ഷംസീര്‍ പറഞ്ഞത്. ചാനലിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് റോഡില്‍ വലിച്ചിഴച്ച കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ സ്വാശ്രയ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചാണ് ഷംസീര്‍ പ്രതികരിച്ചത്. ഇപ്പോഴത്തെ സംഭവത്തെക്കുറിച്ച് പ്രതിരണം ആവശ്യപ്പെട്ടപ്പോള്‍ 'നിങ്ങള്‍ക്കുവേണ്ട ഉത്തരം മാത്രം പറയാനല്ല ഞാനിവിടെ വന്നിരിക്കുന്നത്.' എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.

അവതാരക വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ' ഡി.ജി.പി ആസ്ഥാനത്തേക്ക് സമരം ചെയ്താല്‍ ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ അവര്‍ സമരം തടയും. എസ്പി ഓഫീസിലേക്കു സമരം ചെയ്താല്‍ അവര്‍ സമരം തടയും. അത് സ്വഭാവികമാണ്.' എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.

എന്നാല്‍ ഇത് രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമല്ലെന്നും മകന്‍ നഷ്ടപ്പെട്ട ഒരു അമ്മ നടത്തിയ സമരമാണെന്നും അതിനാല്‍ മനുഷ്യത്വത്തോടെ അതിനെ കാണമെന്നും അവതാരക ചൂണ്ടിക്കാട്ടിയപ്പോള്‍ 'എനിക്ക് മനുഷ്യത്വമുണ്ടോ എന്ന് നിങ്ങളല്ല തീരുമാനിക്കേണ്ടത്.' എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.
ജിഷ്ണുവിന്റെ കുടുംബത്തെയും വീടും സന്ദര്‍ശിച്ചയാളാണ് താനെന്നും തന്നെ മനുഷ്യത്വം പഠിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടെന്നും ഷംസീര്‍ രോഷത്തോടെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും