കേരളം

ഫോണ്‍ കെണി: ശശീന്ദ്രനെതിരെ മാധ്യമ പ്രവര്‍ത്തക കോടതിയില്‍, ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ പ്രതിസ്ഥാനത്തുള്ള മാധ്യമ പ്രവര്‍ത്തക മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ പരാതി നല്‍കിയിരിക്കുന്നത്.

ഫോണിലൂടെ നിരന്തരം ശല്യം ചെയ്തു, അശ്ലീല സംഭാഷണം നടത്തി തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ ഉള്ളത്. കോടതി മാധ്യമ പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തി.

ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയിലുള്ള മാധ്യമ പ്രവര്‍ത്തക രണ്ടുതവണ നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യാന്‍ ഹാജരായിരുന്നില്ല. ശാരീരിക അസ്വസ്ഥകള്‍ എന്നാണ് ഇവര്‍ പൊലീസ് സംഘത്തെ അറിയിച്ചിരുന്നത്.

മാധ്യമ പ്രവര്‍ത്തക ഒഴികെയുള്ള പ്രതികള്‍ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. പതിമൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സിഇഒ ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ