കേരളം

ജിഷ്ണുകേസില്‍ കുടംബത്തോടൊപ്പം പൊലീസ് ആസ്ഥാനത്തെത്തിയ അഞ്ചുപേരുടെ ജാമ്യാപേക്ഷ തള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ നീതി തേടിയെത്തിയ കുടുംബത്തോടൊപ്പം ഡിജിപി ആസ്ഥാനത്ത് എത്തിയതിന്റെ പേരില്‍ അറസ്റ്റിലായ അഞ്ചുപേരുടെയും ജാമ്യാപേക്ഷ തള്ളി. തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ, കെഎം ഷാജഹാന്‍, ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജ്യുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

ഡിജിപിയെ കാണാനായി ഇന്നലെ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമെത്തിയപ്പോഴായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്നലെ വൈകീട്ടായിരുന്നു ഇവരെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയത്.

ഡിജിപി ഓഫീസിന് മുന്നില്‍ ഇന്നലെ ജിഷ്ണുവിന്റെ ബന്ധുക്കള്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ബാഹ്യ ഇടപെടല്‍ ഉണ്ടായിരുന്നെന്ന് ആരോപിച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം തങ്ങളുടെ സമരത്തിലേക്ക് ഇവരെ വിളിച്ചില്ലെന്നായിരുന്നു ജിഷ്ണുവിന്റെ ബന്ധുക്കളുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ