കേരളം

ജിഷ്ണുവിന്റെ കുടുംബത്തോടുള്ള കരുതല്‍ എന്നുമുണ്ടാകും; പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ജിഷ്ണുവിന്റ കുടുംബത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മകന്‍ നഷ്ടമായ അമ്മയോടുള്ള കരുതല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയുമുണ്ടാകുമെന്ന് പിണറായി പറഞ്ഞു. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് വലിച്ചിഴിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. ഏത് ദൃശ്യമാധ്യമത്തിലാണ് അമ്മയെ പൊലീസ് വലിച്ചിഴക്കുന്നതായി കാണിക്കാനായിട്ടുള്ളത്. ഇക്കാര്യത്തില്‍ ദൃശ്യമാധ്യമങ്ങള്‍ ഒരു ഉപകാരം ചെയ്തു. ആ ദൃശ്യങ്ങള്‍ ശരിയായി കാണിച്ചെന്നും പിണറായി പറഞ്ഞു. ഇതാണ് പലരും വലിച്ചിഴക്കലായി കാണിച്ചത്. 

ഡിജിപിയെ അവര്‍ക്ക് കാണാന്‍ കഴിയാത്താത് കൊണ്ട് ഡിജിപി അവരെ ആശുപത്രിയില്‍ ചെന്നു കണ്ടു. അപ്പോള്‍ രണ്ട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് ആസ സഹോദരി പറഞ്ഞെന്നും നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഡിജിപി ആസ്ഥാനത്ത് എത്താമെന്ന് ഡിജിപി മറുപടി പറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ ആമ്മയുടെ വേദന എല്ലാവര്‍ക്കും മനസിലാകും. ഒരിക്കല്‍ പോലും സര്‍ക്കാരിനെകുറ്റപ്പെടുത്തിയിട്ടില്ലെന്നും ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്