കേരളം

ചേര്‍ത്തലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്ന  സംഭവത്തില്‍ ആറ് അര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല;  വയലാറില്‍ പ്ലസ് ടുവിദ്യാര്‍ത്ഥിയെ തല്ലിക്കൊന്ന സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ആറുപേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. അറസ്റ്റിലായവരില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവത്തില്‍ കുടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. 

ബുധനാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ അനന്തു കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രോത്സവത്തില്‍  പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ആക്രമികള്‍ അനന്തുവിനെ വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവത്തില്‍ അഞ്ച് സുഹൃത്തുക്കള്‍ ഉള്‍പ്പടെ പത്തുപേരെ പൊലീസ്  കസ്റ്റഡിയിലെടുത്തിരുന്നു. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അനന്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്