കേരളം

ജിഷ്ണുപ്രണോയ് കോപ്പിയടിച്ചിട്ടില്ലെന്നതിന് തെളിവ് വേണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിന് എന്ത്  തെളിവാണുള്ളതെന്ന് ഹൈക്കോടതി. കേസില്‍ ആത്മഹത്യാ കുറ്റം നിലനില്‍ക്കുമോയെന്നും കോടതി ചോദിച്ചു. ആത്മഹത്യാ പ്രേരണയ്ക്ക് വ്യക്തമായ കാരണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി

അതേസമയം ജിഷ്ണു കോപ്പിയടിച്ചില്ലെന്ന ആരോപണം വ്യാജമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പലിന്റെയും സഹപാഠിയുടെയും മൊഴിയില്‍ ഇക്കാര്യം വ്യക്തമാണെന്നും കോടതിയെ അറിയിച്ചു. ഒളിവിലുള്ള പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഉറപ്പ് നല്‍കാനാകില്ലെന്നായിരുന്നു കോടതിയുടെ അഭിപ്രായം. മൂന്നും നാലും പ്രതികളാണ് ഒളിവിലുളളത്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ടാല്‍ ഉടനെ ഇവരെ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്