കേരളം

മഹിജയെ ഐസിയുവിലേക്ക് മാറ്റി; സമരത്തില്‍ ഗൂഢാലോചനയില്ലെന്ന് മഹിജ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരാഹാരമിരിക്കുന്ന ജിഷ്ണുപ്രണോയിയുടെ മാതാവ് മഹിജയെ ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനില വഷളയാതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സര്‍ക്കാര്‍ വിശദീകരണം പലതരത്തില്‍ വന്നിട്ടും നിരാഹാര സമരം പിന്‍വലിക്കാന്‍ ജിഷ്ണുവിന്റെ മാതാവും സഹോദരിയും അമ്മാവനും തയ്യാറായിട്ടില്ല. അതിനിടെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഡ്രിപ്പ് കുത്തിവെച്ചിരുന്നു. 

ഉച്ചയോടെ തന്റെ സമരം ഒന്നുകൂടി ശക്തമാക്കി മഹിജ രംഗത്തെത്തിയിരുന്നു. അതിന് കാരണമായത് ആശുപത്രിയില്‍ മഹിജ ജ്യൂ്‌സ് ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കഴിക്കുന്നുണ്ടെന്നായിരുന്നു ആശുപത്രി അധികൃതര്‍ ഇറക്കിയ പത്രക്കുറിപ്പ്. ഇതേ തുടര്‍ന്ന് ഡ്രിപ്പുള്‍പ്പെടെയുള്ള മരുന്ന് വേണ്ടെന്ന നിലപാടിലായിരുന്നു മഹിജ. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഡ്രിപ്പ് നല്‍കുകയും ചെയ്തിരുന്നു. 

അതേസമയം സമരത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും സമരം മുതലെടുക്കാന്‍ ആരെയും അനുവദിച്ചിട്ടില്ലെന്നും മഹിജ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി