കേരളം

കേരളത്തില്‍ നിന്നും ബിജെപിയില്‍ ചേരുന്ന ആ എംപി താനല്ലെന്ന് ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ബിജെപിയില്‍ ചേരുന്നില്ലെന്ന വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്. താന്‍ ബിജെപിയില്‍ ചേരുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. അത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനവുമില്ലെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. 

ശശി തരൂര്‍ അടക്കമുള്ള നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ശശി തരൂര്‍ ബിജെപിയിലേക്ക്  പോകില്ലെന്ന് അന്വേഷിച്ച് ഉറപ്പു വരുത്തി എന്ന, കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കൊടിയേരിയുടെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!