കേരളം

നീതി ലഭിക്കും വരെ സമരം തുടരുമെന്ന് അവിഷ്ണ; ജിഷ്ണുവിന്റെ അമ്മയുടേയും സഹോദരിയുടേയും നിരാഹാരം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തില്‍ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മയും സഹോദരിയും നിരാഹാര സമരം തുടരുന്നു. വളയത്തെ വീട്ടില്‍ നിരാഹാരമിരിക്കുന്ന അവിഷ്ണയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും. അവിഷ്ണയുടെ നിരാഹാര സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്‌

നിരാഹാരം തുടരുന്നത് അവിഷ്ണയുടെ കിഡ്‌നിയെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. ശനിയാഴ്ച അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കമുണ്ടായെങ്കിലും ബന്ധുക്കളും നാട്ടുകാരും ഇത് തടഞ്ഞു. അവിഷ്ണയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കാന്‍ ഉത്തരമേഖല  ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും ഇവരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. അവിഷ്ണയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റില്ലെന്ന് രാജേഷ് ദിവാന്‍ വ്യക്തമാക്കി.

നീതി ലഭിക്കും വരെ സമരം തുടരുമെന്ന് പൊലീസ് ഉദ്യോഗസ്ഥരോടും മെഡിക്കല്‍ സംഘത്തോടും അവിഷ്ണ വ്യക്തമാക്കി. അവിഷ്ണ ആവശ്യപ്പെട്ടാല്‍ മാത്രം ആശുപത്രിയിലേക്ക് മാറ്റാം എന്ന നിലപാടാണ് ബന്ധുക്കള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇന്നുകൂടി നിരാഹാരം തുടര്‍ന്നാന്‍ അവിഷ്ണയുടെ ആരോഗ്യനില വഷളാകുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ആശുപത്രിയില്‍ നിരാഹാരമിരിക്കുന്ന മഹിജയെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.ആശുപത്രിയില്‍ മഹിജ ജ്യൂസ് ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കഴിക്കുന്നുണ്ടെന്നായിരുന്നു ആശുപത്രി അധികൃതര്‍ ഇറക്കിയ പത്രക്കുറിപ്പ്. ഇതേ തുടര്‍ന്ന് ഡ്രിപ്പുള്‍പ്പെടെയുള്ള മരുന്ന് വേണ്ടെന്ന നിലപാടിലായിരുന്നു മഹിജ. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഡ്രിപ്പ് നല്‍കുകയും ചെയ്തിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400