കേരളം

ജിഷ്ണുവിന്റെ ദുരൂഹമരണം: മൂന്നാംപ്രതി ശക്തിവേല്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ജിഷ്ണുവധക്കേസിലെ മൂന്നാംപ്രതി എന്‍.കെ. ശക്തിവേല്‍ അറസ്റ്റുചെയ്തു. കോയമ്പത്തൂരില്‍നിന്നാണ് ശക്തിവേലിനെ അറസ്റ്റുചെയ്തത്. പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പലായ ശക്തിവേല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നാള്‍ മുതല്‍ ഒളിവിലായിരുന്നു.
പ്രതികളെ ആരെയും അറസ്റ്റു ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജ കഴിഞ്ഞദിവസം ഡിജിപി ഓഫീസിനുമുന്നില്‍ സമരം ചെയ്തത്. തുടര്‍ന്നുണ്ടായ പോലീസ് നീക്കങ്ങള്‍ ഏറെ വിവാദമായിരുന്നു. ആശുപത്രിയിലും നിരാഹാരം തുടരുന്ന മഹിജയുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചര്‍ച്ച ചെയ്ത് സമവായ സാധ്യത മുന്നില്‍ നില്‍ക്കവെയാണ് പോലീസ് ശക്തിവേലിനെ അറസ്റ്റു ചെയ്തത്.
കോപ്പിയടിച്ചെന്ന് ആരോപിച്ച് ജിഷ്ണുവിനെ ഇടിമുറിയിലേക്ക് എത്തിച്ചതില്‍ വൈസ് പ്രിന്‍സിപ്പലായ എല്‍.കെ. ശക്തിവേലിന് നിര്‍ണ്ണായകമായ പങ്കുണ്ടായിരുന്നു. ജിഷ്ണുകേസ് പുറംലോകമറിഞ്ഞശേഷം പ്രതിചേര്‍ക്കപ്പെട്ടതോടെ ശക്തിവേല്‍ ഒളിവില്‍ പോവുകയായിരുന്നു. ശക്തിവേലിന്റെ അച്ഛന്റെ ഫോണ്‍കോളുകള്‍ ട്രാക്ക് ചെയ്താണ് ശക്തിവേലിനെ പിടികൂടിയതെന്ന് പോലീസ് പറയുന്നു. ഈ കേസില്‍ രണ്ടുപേരെകൂടി പിടികൂടാനുണ്ട്. സി.പി. പ്രവീണ്‍ എന്ന മറ്റൊരു പ്രതി സ്വന്തം നാടായ കല്ലുകൂട്ടിയാലില്‍ത്തന്നെയുണ്ടെന്ന് നേരത്തെ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ