കേരളം

തിരുവനന്തപുരത്ത് നാല് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

നന്തന്‍കോട്: തിരുവനന്തപുരം നന്ദന്‍കോട് ഒരു കുടുംബത്തിലെ നാല് പേരെ
വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ക്ലിഫ് ഹൗസിന് സമീപം  താമസിച്ചിരുന്ന ഡോക്റ്ററിനേയും കുടുംബത്തേയുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഡോക്ടര്‍ ജീന്‍ പദ്മ, രാജാ തങ്കം, ലളിതാ ജീന്‍ എന്നിവരാണ് മരിച്ചത്.  കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൂന്ന് മൃതദേഹങ്ങളെന്നും, കുളിമുറിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മറ്റൊരു മൃതദേഹമെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീടിനുള്ളില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളില്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തു നിന്നും മഴു, വെട്ടുകത്തി അടക്കമുള്ള സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടത്തിയതിന് ശേഷം വീട് കത്തിക്കുകയായിരുന്നിരിക്കാം ആക്രമികളുടെ ലക്ഷ്യമെന്നും പൊലീസ് കരുതുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു