കേരളം

വക്രബുദ്ധിക്കാര്‍ പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഏതെങ്കിലും വക്രബുദ്ധിക്കാര്‍ പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ നടപടിക്കെതിരെയുള്‍പ്പെടെ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് പിന്തുണയുമായി മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 

സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും. എന്നാല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മാത്രം മതി പൊലീസിന് കാര്‍ക്കശ്യമെന്നും, പൊലീസാകുന്നത് ആരുടേയും മേല്‍ കയറാനുള്ള ലൈസന്‍സ് അല്ലെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു. 

ആരെങ്കിലും പരാതിയുമായി വന്നാല്‍ അവരെ സഹായിക്കുന്നതിനുള്ള മനസാണ് പൊലീസിന് വേണ്ടത്. ജനസൗഹൃദ രീതിയായിരിക്കണം പൊലീസിന് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ