കേരളം

സര്‍ക്കാര്‍ ധനസഹായം ഔദാര്യമല്ല; സഖാവ് അശോകന്‍ പണം തിരികെ നല്‍കുമെന്ന് കരുതുന്നില്ലെന്ന്‌എ.കെ.ബാലന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരികെ നല്‍കുമെന്ന ജിഷ്ണുവിന്റെ അച്ഛന്റെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി എ.കെ.ബാലന്‍. സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിന് നല്‍കിയ ധനസഹായം ഔദാര്യമല്ല. സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം രൂപ സഖാവ് അശോകന്‍ തിരികെ നല്‍കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

ജിഷ്ണുവിന്റെ കുടുംബം എന്നും കമ്യൂണിസ്റ്റാണ്. അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്നും മാറാന്‍ കഴിയില്ല. ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് മഹിജയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷമാണ്. ഡിജിപി നേരിട്ടെത്തി തെളിവെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതുപോലൊരു നടപടി മുന്‍പുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

ഷാജഹാന്റെ അമ്മ നടത്തുന്ന നിരാഹാര സമരം അനാവശ്യമാണെന്നും എ.കെ.ബാലന്‍ പറഞ്ഞു. ഡിജിപി ഓഫീസിന് മുന്നില്‍ സമരം നടത്തുന്നതില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് കെ.എം.ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്