കേരളം

കെഎം ഷാജഹാനെ സി ഡിറ്റില്‍ നിന്നും സസ്‌പെന്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്ത് ജയിലലടച്ച കെഎം ഷാജഹാനെ സി ഡിറ്റില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കേരള സര്‍വീസ് ചട്ടപ്രകാരമാണ് നടപടി.

സര്‍ക്കാര്‍ ജീവനക്കാരനോ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരോ 48 മണിക്കൂറിലധികം ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നാല്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാമെന്നാണ് വ്യവസ്ഥ. ജാമ്യമില്ലാ വകുപ്പാണ് ഷാജഹാനുമേല്‍ ചുമത്തിയത്. ഷാജഹാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ എല്‍ തങ്കമ്മ വീട്ടില്‍ ആരംഭിച്ച നിരാഹാരം തുടരുകയാണ്. 

സമരത്തിന് ഷാജഹാനെ ഞങ്ങള്‍ ക്ഷണിച്ചില്ലെന്നായിരുന്നു സമരത്തിന് ശേഷം ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കിയത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ