കേരളം

വെള്ളാപ്പള്ളി കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം: രണ്ടു പോലീസുകാര്‍ക്കെതിരെ നടപടി

സമകാലിക മലയാളം ഡെസ്ക്

വള്ളിക്കുന്നം: വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം: അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റി. രണ്ടു പോലീസുകാര്‍ക്കെതിരെ എസ്.പി. നടപടിയെടുത്തു. വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ സതീഷ് കുമാറിന് സസ്‌പെന്‍ഷനും രതീഷ് കുമാറിന് സ്ഥലം മാറ്റവുമാണ്. ആലപ്പുഴ എസ്.പിയാണ് നടപടിയെടുത്തത്.
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമത്തിന്റെ മൊഴിയെടുക്കാന്‍ പ്രതിചേര്‍ക്കപ്പെട്ട മാനേജ്‌മെന്റ് ചെയര്‍മാന്‍ സുഭാഷ് വാസുവിന്റെ കാറിലാണ് ഇവര്‍ പോയത്. പ്രതിയുടെ കാര്‍ ഉപയോഗിക്കുകയും പ്രതിയോടൊപ്പമാണ് മൊഴിയെടുക്കാന്‍ ചെന്നത് എന്നതും വിവാദമായിരുന്നു. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പോലീസുകാരില്‍ ഒരാളെ സസ്‌പെന്റ് ചെയ്യാനും മറ്റൊരാളെ സ്ഥലംമാറ്റാനും ആലപ്പുഴ എസ്.പി. നടപടിയെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത