കേരളം

ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നീതി നിഷേധമുണ്ടായെന്ന് ശ്രീജിത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് നീതി നിഷേധമുണ്ടായെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെകെ ശ്രീജിത്ത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ അതിയായ വിഷയമുണ്ട്. നിരാഹാര സമരം ഇടതു സാര്‍ക്കാറിനോ പാര്‍ട്ടിക്കോ എതിരല്ലായിരുന്നു. ഇക്കാര്യം പാര്‍ട്ടിയോട് വിശദീകരിക്കുമെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി പ ത്രത്തില്‍ ജോലി തുടരില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടി, സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കെകെ ശ്രീജിത്തിനെ സിപിഎമ്മില്‍ നിന്ന്  തിങ്കളാഴ്ച പുറത്താക്കിയിരുന്നു. വണ്ണാര്‍കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശ്രീജിത്തിനെ വളയം ലോക്കല്‍ കമ്മിറ്റിയുടെ  പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് പുറത്താക്കാന്‍  തീരുമാനിച്ചത്. നടപടിക്ക് ലോക്കല്‍ കമ്മിറ്റിയുടെ അംഗീകാരം നല്‍കിയിട്ടുണ്ട്. നടപടിക്ക് മേല്‍കമ്മറ്റിയുടെ അംഗീകാരം കൂടികിട്ടേണ്ടതുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു