കേരളം

പൊലീസായാല്‍ എന്തുമാവാം... മഹിജയെ ബൂട്ടിട്ട് ചവിട്ടിയതും ഇതേഎസ്‌ഐ തന്നെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മ്യൂസിയം എസ്‌ഐ സുനില്‍കുമാറിന്റെ തെറിയഭിഷേകം കേട്ടാല്‍ എന്തും പറായാമെന്ന ലൈസന്‍സാണോ പൊലിസെന്നു ചോദിച്ചാല്‍ കുറ്റം പറയാനാവില്ല. ഈ വീഡിയോ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. തിരുവനന്തപുരം ബാര്‍ട്ടണ്‍ കോളനിക്കു സമീപത്താണ് സംഭവം. 

തണ്ണിമത്തന്‍ റോഡിനു വശത്തിട്ട് വില്‍ക്കുകയായിരുന്ന യുവാക്കള്‍ക്കു നേരെയാണ് യാതൊരു പ്രകോപനവുമില്ലാതെ മ്യൂസിയം എസ്.ഐ സുനിര്‍ കുമാര്‍ തെറിയഭിഷേകം നടത്തുന്നത്. യുവാക്കളാകട്ടെ  എസ്‌ഐയുടെ പെരുമാറ്റം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എസ്‌ഐയുടെ അറിവോടെയാണ് വീഡിയോ പകര്‍ത്തിയതെന്ന് ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്. ഏതായാലും ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

എന്നാല്‍ യുവാക്കള്‍ തെറി പറഞ്ഞതിന് ശേഷമാണ്  തെറിവിളിച്ചതെന്ന നിലപാടിലാണ് എസ്‌ഐ. ആക്രമണങ്ങള്‍ സ്ഥിരമായി നടക്കുന്ന സ്ഥലത്ത് കച്ചവടം ചെയ്യരുതെന്ന് നേരത്തെയും പറഞ്ഞിരുന്നതായാണ് പൊലീസ് പറയുന്നത്. ചിത്രം പകര്‍ത്തിയ യുവാക്കള്‍ക്ക് ഗുണ്ടാ പശ്ചാത്തലമുണ്ടെന്നും പൊലിസ് പറയുന്നു.

നേരത്തെ ഡിജിപി ആസ്ഥാനത്ത് ജിഷ്ണുപ്രണായിയുടെ കുടുംബം നടത്തിയ സമരത്തില്‍ മഹിജയെ ബൂട്ടിട്ട് ചവിട്ടിയതും ഇയാളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

കൊക്കോ വില കുതിച്ചു കയറുന്നു, കൃഷിയിലേക്ക് ഇറങ്ങിയാലോ?; ഈ കുറിപ്പു വായിക്കൂ

ഉറച്ച സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല; പദ്മജ പ്രവചിച്ച് സമാധാനമടയട്ടെയെന്ന് കെ മുരളീധരന്‍

രാഷ്ട്രീയമുണ്ടോ? നിലപാട് പറയാൻ ആരെയാണ് പേടിക്കുന്നത്?; കന്നി വോട്ടിനു പിന്നാലെ നയം വ്യക്തമാക്കി മീനാക്ഷി