കേരളം

മലപ്പുറത്ത് വോട്ടെടുപ്പ് തുടങ്ങി; ഭൂരിപക്ഷം കൂടുമെന്ന് കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോകസഭ മണ്ഡലത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി രാവിലെ തന്നെ പാണക്കാട് സികെഎംഎം എഎല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. മലപ്പുറത്ത് യുഡിഎഫ് തന്നെ വിജയിക്കുമെന്നും ഭൂരിപക്ഷം കൂടുമെന്നും കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി 13.12 ലക്ഷം വോട്ടര്‍മാരാണുള്ളത്.മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുല്‍പ്പെടെ മൊത്തം ഒന്‍പത് സ്ഥാനാര്‍ഥികളുണ്ട്. സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് എം ബി ഫൈസലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്